Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലഹരിക്കടത്ത്​:...

ലഹരിക്കടത്ത്​: റിപ്പോർട്ട്​ ചോർച്ചയിൽ സ്​പെഷൽ ബ്രാഞ്ച്​ എസ്​.ഐക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
ലഹരിക്കടത്ത്​: റിപ്പോർട്ട്​ ചോർച്ചയിൽ സ്​പെഷൽ ബ്രാഞ്ച്​ എസ്​.ഐക്ക്​ സസ്​പെൻഷൻ
cancel

ആ​ല​പ്പു​ഴ: ല​ഹ​രി​ക്ക​ട​ത്ത്​ കേ​സി​ൽ പൊ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ എ​സ്.​ഐ ജേ​ക്ക​ബ്​ ജോ​സി​ന്​ സ​സ്​​പെ​ൻ​ഷ​ൻ. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഒ​രു​കോ​ടി​യു​ടെ ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​​​​പ്പെ​ട്ട്​ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ സി.​പി.​എം കൗ​ൺ​സി​ല​ർ എ. ​ഷാ​ന​വാ​സി​നെ​തി​രെ സം​സ്ഥാ​ന​ത​ല​ത്തി​ലാ​ണ്​ ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. ഈ ​അ​ന്വേ​ഷ​ണം ന​ട​ത്തി എ.​ഡി.​ജി.​പി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​മ്പേ റി​പ്പോ​ർ​ട്ട് ചോ​ർ​ന്നി​രു​ന്നു.

ഇ​താ​ണ് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​ത്. തു​ട​ർ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ നി​യ​മ​സ​ഭ​യി​ൽ ഈ ​വാ​ർ​ത്ത വാ​യി​ച്ചു. ഇ​ത്​ സ​ർ​ക്കാ​റി​നും പൊ​ലീ​സി​നും വ​ലി​യ ക്ഷീ​ണ​മാ​യ​തോ​ടെ​ വി​ജി​ല​ൻ​സ്​ എ.​ഡി.​ജി.​പി അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ്​ ജേ​ക്ക​ബ്​ ജോ​സി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. ഷാ​ന​വാ​സി​ന് ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ ബ​ന്ധ​മു​ണ്ടെ​ന്നും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ട്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി​ന​ൽ​കി​യെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SI suspendedDrug traffickingAlappuzhaleaking report
News Summary - Drug trafficking: Special branch SI suspended for leaking report
Next Story