Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൂ​ന്നു​ദി​വ​സം...

മൂ​ന്നു​ദി​വ​സം കു​ടി​വെ​ള്ളം മു​ട​ങ്ങും: ക​രു​ത​ലി​ൽ ജ​നം

text_fields
bookmark_border
മൂ​ന്നു​ദി​വ​സം കു​ടി​വെ​ള്ളം മു​ട​ങ്ങും: ക​രു​ത​ലി​ൽ ജ​നം
cancel

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കി​ൽ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന പൈ​പ്പ്​ ലൈ​നു​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലും ഒ​മ്പ​ത്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശു​ദ്ധ​ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യും മു​ട​ങ്ങും. റ​മ​ദാ​ൻ വ്ര​ത​മാ​യ​തി​നാ​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ലും ക​ഴി​യു​ന്ന രീ​തി​യി​ൽ ശു​ദ്ധ​ജ​ലം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​ലെ വി​ത​ര​ണം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ബാ​ധി​ക്കും.

36 മ​ണി​ക്കൂ​ർ നീ​ളു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​യി​ൽ ക​രു​മാ​ടി പ്ലാ​നി​ൽ​നി​ന്നു​ള്ള ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ർ​ത്തും. ഇ​ത് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ, മ​ണ്ണ​ഞ്ചേ​രി, ആ​ര്യാ​ട്, മാ​രാ​രി​ക്കു​ളം സൗ​ത്ത്, അ​മ്പ​ല​പ്പു​ഴ സൗ​ത്ത്, പു​ന്ന​പ്ര സൗ​ത്ത്, പു​ന്ന​പ്ര നോ​ർ​ത്ത്, പു​റ​ക്കാ​ട്, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കും. ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ജി.​പി.​എ​സ് ഘ​ടി​പ്പി​ച്ച ടാ​ങ്ക​ർ ലോ​റി​ക​ൾ​ക്കാ​യു​ള്ള ഓ​ട്ട​ത്തി​ലാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ. നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ൾ കി​ട്ടാ​ത്ത സ്ഥി​തി​യു​ണ്ട്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ സ്വ​ന്ത​മാ​യി ഒ​രു ടാ​ങ്ക​റാ​ണു​ള്ള​ത്. ഇ​വ​ർ ജി​ല്ല പൊ​ലീ​സി​ന്‍റെ ടാ​ങ്ക​ർ ഉ​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ച്ചാ​ണ് ശു​ദ്ധ ജ​ല​വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking watercut offcare
News Summary - Drinking water will be cut off for three days: People in care
Next Story