കൊടുങ്ങൂര്‍ കവലയിലെ വെള്ളക്കെട്ട്; ഓട നവീകരണം തുടങ്ങി
text_fieldsദേശീയപാതയിൽ കൊടുങ്ങൂര്‍ കവലയില്‍ ഓട നവീകരണ
പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
വാഴൂർ: ദേശീയപാതയിൽ കൊടുങ്ങൂര്‍ കവലയിലെ വെള്ളക്കെട്ടിന് പരിഹാരമായി ഓട നവീകരണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി വരെയുള്ള ബ്ലാക് സ്പോട്ടുകളിലെ അപകട സാധ്യത കുറക്കുന്നതിനുള്ള ജോലികളില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്. 10.42 കോടി രൂപയാണ് പദ്ധതി ചെലവ്. റോഡിന് വീതി കൂട്ടുക, കാന നിര്‍മിക്കുക, റോഡിന് ഇരുവശവും ഭിത്തി കെട്ടുക തുടങ്ങിയ പ്രവര്‍ത്തികളാണ് നടക്കുന്നത്.
കവലയിലെ വെള്ളക്കെട്ടുമൂലം യാത്രക്കാര്‍ ദുരിതത്തിലായിരുന്നു. വെള്ളക്കെട്ടുള്ള സ്ഥലത്താണ് കോട്ടയം, ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നത്.
വെള്ളക്കെട്ടിൽ കൂടി വേണം യാത്രക്കാര്‍ക്ക് ബസില്‍ കയറാനും ഇറങ്ങുവാനും എന്നതായിരുന്നു സ്ഥിതി. ഓട നിർമാണം പൂർത്തിയാകുന്നതോടെ ഇതിന് പരിഹാരമാകും. ദേശീയപാത അതോറിറ്റിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോട്ടയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ കഞ്ഞിക്കുഴി, വടവാതൂര്‍, കാഞ്ഞിരപ്പള്ളി, ഐരാറ്റുനട, കൊടുങ്ങൂര്‍, മിഡാസ് കമ്പനിക്ക് സമീപം തുടങ്ങി എട്ട് ബ്ലാക് സ്പോട്ടുകളാണ് ഉള്ളത്.

