Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവളർത്തുപക്ഷികൾ വീണ്ടും...

വളർത്തുപക്ഷികൾ വീണ്ടും ചാകുന്നു; പക്ഷിപ്പനിയല്ലെന്ന്​ അധികൃതർ

text_fields
bookmark_border
bird flu
cancel
camera_alt

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ​ള​ർ​ത്ത്​ പ​ക്ഷി​ക​ൾ ചാ​കു​ന്ന​ത്​ ആ​ശ​ങ്ക പ​ര​ത്തു​ന്നു. എ​ന്നി​രു​ന്നാ​ലും പു​തു​താ​യി പ​ക്ഷി​പ്പ​നി ബാ​ധ എ​വി​ടെ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി എ​ന്ന്​ പ​റ​യാ​ൻ ക​ഴി​യു​ന്നു​മി​ല്ല. അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, സൗ​ത്ത്, പ​ള്ളി​പ്പാ​ട്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ പ​ക്ഷി​ക​ൾ ചാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​യു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച്​ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ​ക്ഷി​പ്പ​നി​യു​ടെ സൂ​ച​ന​യി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

അ​തി​നി​ടെ ഹോ​ട്ട​ലു​ക​ളി​ൽ കോ​ഴി വി​ഭ​വ​ങ്ങ​ൾ വി​ള​മ്പു​ന്ന​തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഹോ​ട്ട​ലു​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി. താ​റാ​വു​ക​ളു​ടെ ക​ള്ളി​ങ്​ ന​ട​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി താ​റാ​വ്​ ക​ർ​ഷ​ക​രും രം​ഗ​ത്തെ​ത്തി.

പു​തു​താ​യി പ​ക്ഷി​ക​ൾ ചാ​കു​ന്ന​ത്​ മ​റ്റെ​ന്തെ​ങ്കി​ലും രോ​ഗ​ത്താ​ലാ​കാ​മെ​ന്നാ​ണ്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ പ​റ​യു​ന്ന​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധ സം​ശ​യി​ച്ചാ​ൽ സാ​മ്പി​ൾ ഭോ​പ്പാ​ലി​ലെ ലാ​ബി​ലേ​ക്ക്​ അ​യ​ക്കും. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ണു​ന​ശീ​ക​ര​ണം തു​ട​ങ്ങി. ജ​നു​വ​രി ഒ​ന്നു​വ​രെ ശു​ചീ​ക​ര​ണം തു​ട​രും. പു​തു​താ​യി പ​ക്ഷി​ക​ൾ ചാ​കു​ന്നി​ട​ങ്ങ​ളി​ൽ റൂ​ബെ​ല്ല, പാ​സ്റ്റു​റെ​ല്ല തു​ട​ങ്ങി മ​റ്റെ​ന്തെ​ങ്കി​ലും രോ​ഗ​ബാ​ധ​യാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്. അ​തി​നു​ള്ള മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​മു​ണ്ട്.

ജി​ല്ല​യി​ലെ നീ​ർ​ത്ത​ട​ങ്ങ​ളി​ലേ​ക്ക്​ ദേ​ശാ​ട​ന പ​ക്ഷി​ക​ളു​ടെ വ​ര​വ്​ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വ​ട​ക്കേ​യി​ന്ത്യ​യി​ലും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ത​ണു​പ്പ്​ ഏ​റി​യ​തോ​ടെ​യാ​ണ്​ ദേ​ശാ​ട​ന പ​ക്ഷി​ക​ൾ ഇ​വി​ടേ​ക്ക്​ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. അ​വ​യാ​ണ്​ രോ​ഗം എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. അ​തി​നാ​ൽ രോ​ഗ​ബാ​ധ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി എ​ന്ന്​ പ​റ​യാ​ൻ ക​ഴി​യി​ല്ല. വീ​ണ്ടും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും രോ​ഗം പൊ​ട്ടി​പു​റ​പ്പെ​ടാ​മെ​ന്ന അ​വ​സ്ഥ​യാ​ണ്.

കൊ​ന്നൊ​ടു​ക്കു​ന്ന പ​ക്ഷി​ക​ൾ​ക്ക്​​ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ക​ഴി​ഞ്ഞ ത​വ​ണ കൊ​ന്ന​വ​ക്ക്​ ന​ൽ​കാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന തു​ക​യും ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ താ​റാ​വ്​ ക​ർ​ഷ​ക​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ഇന്ന് ഹോട്ടലുകൾ അടച്ചിടും

ആലപ്പുഴ: പക്ഷിപ്പനി ബാധയെ തുടർന്ന് ഹോട്ടലുകളിൽ കോഴി താറാവ് വിഭവങ്ങൾ വിപണനം നടത്തുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് തടയുന്നതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് നാസർ ബി. താജ് അറിയിച്ചു. ഫ്രോസൺ ചിക്കൻ ഉപയോഗിച്ച് തയാറാക്കുന്ന വിഭവങ്ങൾ വിൽകാൻ അനുവദിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

തിങ്കളാഴ്ച ജില്ല കലക്ടറുമായി അസോസിയേഷൻ നേതാക്കൾ ചർച്ച നടത്തിയിരുന്നു. നിരോധന ഉത്തരവ് ഇറക്കി കഴിഞ്ഞതിനാൽ പിൻവലിക്കാനാവില്ലെന്നും ഉത്തരവിൽ പറയുന്ന ഒരാഴ്ച സമയപരിധി കഴിഞ്ഞാൽ ഇളവ് അനുവദിക്കുന്നത് പരിഗണിക്കാമെന്നുമാണ് കലക്ടർ പറഞ്ഞതത്രെ. നിയമം അനുശാസിക്കുന്ന നടപടികളാണ് ജില്ല ഭരണകൂടം കൈക്കൊണ്ടതെന്നും കലക്ടർ അറിയിച്ചു.

ചൊവ്വാഴ്ച നടത്തുന്നത് സൂചന സമരമാണെന്നും ഫ്രോസൺ ചിക്കൻ പോലും വിൽക്കാൻ അനുവദിക്കുന്നില്ലെങ്കിൽ അനിശ്ചിതമായി ഹോട്ടലുകൾ അടച്ചിടുമെന്നും അസോസിയേഷൻ പ്രസിഡന്‍റ് നാസർ ബി. താജും സെക്രട്ടറി എസ്. മനാഫും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bird fluAlappuzha NewsHotels closed
News Summary - Domestic birds are dying again; authorities say it is not bird flu
Next Story