Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസർട്ടിഫിക്കറ്റിന്‍റെ...

സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് നഷ്ടപ്പെട്ടു; പി.ജി. നീറ്റ് പരീക്ഷയെഴുതാനെത്തിയ ഡോക്ടർക്ക് തുണയായി പൊലീസ്

text_fields
bookmark_border
സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് നഷ്ടപ്പെട്ടു; പി.ജി. നീറ്റ് പരീക്ഷയെഴുതാനെത്തിയ ഡോക്ടർക്ക് തുണയായി പൊലീസ്
cancel
camera_alt

പി.ജി. നീറ്റ് പരീക്ഷ എഴുതാനെത്തിയ ഡോ. അനസ് പൊലീസുകാരുമായി സംസാരിക്കുന്നു

ചെങ്ങന്നൂർ: പി.ജി നീറ്റ് പരീക്ഷ എഴുതാനെത്തിയ ഡോക്ടരുടെ സർട്ടിഫിക്കറ്റുകൾ നഷ്ടമായതോടെ തുണയായി ചെങ്ങന്നൂർ പൊലീസ്. കായംകുളും കൃഷ്ണപുരം സ്വദേശിയായ ഡോക്ടർ അനസിനാണ് പൊലീസ് സഹയാമായത്. ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനീയറിങ് കോളജിൽ ഞായറാഴ്ച രാവിലെ 8.15നാണ് ഡോ. അനസ് നീറ്റ് പരീക്ഷ എഴുതാനെത്തിയത്.

അതിനിടെ അനസിന്‍റെ കൈവശമുണ്ടായിരുന്ന സർട്ടിഫിക്കറ്റിന്‍റെ രണ്ട് കോപ്പികൾ അടങ്ങിയ ബാഗ് എവിടെയോ നഷ്ടമായി. ഒമ്പത് മണിക്ക് പരീക്ഷ ഹാളിൽ കയറണമെന്നിരിക്കെ നിസ്സഹായനായ അനസ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ.മാരായ സജികുമാറിനോടും ബാലകൃഷ്ണനോടും കോപ്പി എടുക്കാൻ സഹായം തേടുകയായിരുന്നു. പുറത്തുപോയി കോപ്പി എടുക്കാൻ സമയവുമില്ലായിരുന്നു. അവസരോചിതമായി ഇടപെട്ട പൊലീസ് ഇൻസ്‌പെക്ടർ അനുരാജിന്റെ നിർദേശപ്രകാരം ബൈക്ക് പട്രോളിങ്ങിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്യാംകുമാർ, കലേഷ് കല്യാണി എന്നിവർ സ്റ്റേഷനിൽ നിന്നും പ്രിന്റ് എടുത്തു സി.ആർ.വി വാഹനത്തിൽ കോളജിൽ എത്തിച്ചു നൽകി. കൃത്യസമയത്ത് സഹായഹസ്തവുമായി വന്ന് പരീക്ഷ എഴുതാൻ തുണയായ പൊലീസിന് ഡോ. അനസ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chengannurNEET PGkerala local newsalappuzapolice helped
News Summary - Doctor writing PG NEET exam finds a helping hand in police after losing certificate copies
Next Story