Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ല പഞ്ചായത്ത്​,...

ജില്ല പഞ്ചായത്ത്​, നഗരസഭ അംഗങ്ങൾ സ്ഥാനമേറ്റു

text_fields
bookmark_border
ജില്ല പഞ്ചായത്ത്​, നഗരസഭ അംഗങ്ങൾ   സ്ഥാനമേറ്റു
cancel
camera_alt

ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ മു​തി​ർ​ന്ന അം​ഗം വെ​ളി​യ​നാ​ട് ഡി​വി​ഷ​നിലെ എം.​വി. പ്രി​യ ടീ​ച്ച​ർ​ക്ക് ക​ല​ക്​​ട​ർ

എ. അലക്​സാണ്ടർ സ​ത്യ​വാചകം ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു

ആ​ല​പ്പു​ഴ: ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ 23 അം​ഗ​ങ്ങ​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ ചു​മ​ത​ല​യേ​റ്റു. ഏ​റ്റ​വും മു​തി​ര്‍ന്ന അം​ഗ​മാ​യ വെ​ളി​യ​നാ​ട് ഡി​വി​ഷ​നി​ലെ എം.​വി. പ്രി​യ​ക്ക്​ വ​ര​ണാ​ധി​കാ​രി​യാ​യ ക​ല​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​റ്റം​ഗ​ങ്ങ​ള്‍ക്ക് പ്രി​യ ടീ​ച്ച​റാ​ണ്​ പി​ന്നീ​ട് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. തു​ട​ർ​ന്ന്​ ആ​ദ്യ​യോ​ഗ​വും ചേ​ര്‍ന്നു.

ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ എ​സ്. രാ​ധാ​മ​ണി​യ​മ്മ​യാ​ണ് ആ​ദ്യ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു. വ​ര​ണാ​ധി​കാ​രി അ​നു​പ​മ അ​റു​മു​ഖ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ആ​കെ 29 വാ​ര്‍ഡു​ക​ളി​ല്‍നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ല്‍ 10 പേ​ര്‍ ദൃ​ഢ​പ്ര​തി​ജ്ഞ​യും മ​റ്റു​ള്ള​വ​ര്‍ ദൈ​വ​നാ​മ​ത്തി​ലും പ്ര​തി​ജ്ഞ ചെ​യ്​​തു.

മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ മു​തി​ര്‍ന്ന അം​ഗ​മാ​യ കെ.​വി. ശ്രീ​കു​മാ​റി​ന് വ​ര​ണാ​ധി​കാ​രി​യാ​യ ര​ഞ്ജി​ത്ത് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ൽ തി​ട്ട​മേ​ല്‍ ഡി​വി​ഷ​നി​ല്‍നി​ന്നു​ള്ള തോ​മ​സ് വ​ര്‍ഗീ​സ്​ ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ചേ​ര്‍ത്ത​ല ന​ഗ​ര​സ​ഭ​യി​ല്‍ വ​ര​ണാ​ധി​കാ​രി ബി. ​വി​നു, ഏ​ലി​ക്കു​ട്ടി ജോ​ണി​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

Show Full Article
TAGS:panchayat election 2020 alappuzha 
News Summary - District Panchayat and Municipal Council members Positioned
Next Story