ജൂൺ വരെ ജില്ലയിലെ ബാങ്കുകള്‍ വായ്പ നല്‍കിയത് 6,957 കോടി രൂപ
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ: 2025-26 സാമ്പത്തിക വര്‍ഷം ജൂൺ വരെ കാലയളവിൽ ജില്ലയിലെ ബാങ്കുകള്‍ 6957 കോടി രൂപ വായ്പയായി നല്കി. ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാങ്കിങ് അവലോകന യോഗത്തിലാണ് ഈ വിവരം. ഈ സാമ്പത്തിക വര്‍ഷം 25,000 കോടി രൂപയാണ് വായ്പയായി നല്കാന് ലക്ഷ്യമിട്ടിരുന്നത്. ഏപ്രിൽ - ജൂൺ കാലയളവിൽ വാർഷിക ബജറ്റിന്റെ 27.83 ശതമാനം കൈവരിക്കാൻ ജില്ലക്കായി.
ബാങ്കുകളിലെ മൊത്തം നിക്ഷേപം 54,948 കോടി രൂപയും വായ്പ 30,988 കോടി രൂപയുമാണ്. മുന്‍ഗണനാ മേഖലകള്‍ക്ക് 4,598 കോടി രൂപയാണ് നല്‍കിയത്. വാര്‍ഷിക ബജറ്റിന്റെ 28.24 ശതമാനമാണിത്. വിദ്യാഭ്യാസ വായ്പയായി 1006 അക്കൗണ്ടുകളിലൂടെ 56.03 കോടി രൂപ നല്കി. ഭവന വായ്പയായി 3,866 പേര്‍ക്ക് 275.27 കോടി രൂപയും, മുദ്ര (പി.എം.എം.വൈ) ലോണായി 16,550 പേര്‍ക്ക് 193.03 കോടി രൂപയും വായ്പയായി നല്കി
കാര്‍ഷിക മേഖലയിൽ 2,723 കോടി രൂപ നൽകി 23 ശതമാനം ലക്ഷ്യം കൈവരിച്ചു. അവലോകന യോഗം കലക്ടർ അലെക്സ് വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു.എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ സുജിത് എസ്.ആർ, ആര്.ബി.ഐ. (എല്‍.ഡി.ഒ.) മാനേജര്‍ മണികണ്ഠൻ, ലീഡ് ബാങ്ക് മാനേജര്‍ എം. അരുണ്‍, നബാര്‍ഡ് ഡി.ഡി.എം മിനു അൻവർ, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ ലളിതാംബിക, സാമ്പത്തിക സാക്ഷരത കൗൺസിലർമാർ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും പങ്കെടുത്തു.സൈബർ സെക്യൂരിറ്റിയെ കുറിച്ച് ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി സന്തോഷ്, ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജ് എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

