പണത്തെച്ചൊല്ലി തർക്കം; യുവാവിന് വെട്ടേറ്റു
text_fieldsയുവാവിനെ വെട്ടിയ കേസിൽ പിടിയിലായ പ്രതികൾ
ആലപ്പുഴ: പണം കടം നൽകിയത് തിരികെ ചോദിച്ചുണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മണ്ണഞ്ചരി 22ാം വാർഡ് തകിടിവെളിപ്പറമ്പ് വീട്ടിൽ അനിൽകുമാർ (42), കൊറ്റംകുളങ്ങര വാഴയിൽ കിഴക്കതിൽ വീട്ടിൽ ശരത് (30) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വിലയവേലിക്കകം വീട്ടിൽ ചെല്ലപ്പെൻറ മകൻ മേനാജിനാണ് (49) വെട്ടേറ്റത്.
കഴിഞ്ഞ 29നാണ് കേസിനാസ്പദമായ സംഭവം. രണ്ടാംപ്രതി ശരത്തിൽനിന്ന് 6000 രൂപ മനോജ് കടംവാങ്ങിയിരുന്നു. ഇത് തിരികെ ചോദിക്കാൻ പ്രതികൾ മനോജിെൻറ വീടിന് അടുത്തുള്ള ചായക്കടയിലെത്തി. ഈ സമയം കടയിൽനിന്ന് പുറത്തിറങ്ങിയ മനോജ് അസഭ്യം പറയുകയും കരിക്ക് വെട്ടുന്ന അരിവാൾ ഉപയോഗിച്ച് അനിൽകുമാർ വെട്ടുകയായിരുന്നു.
കഴുത്തിനു വെട്ടിയെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ മനോജിെൻറ കവിളിനാണ് വെട്ടേറ്റത്. ഇയാൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

