Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎം.എൽ.എമാർ പറയുന്നു

എം.എൽ.എമാർ പറയുന്നു

text_fields
bookmark_border
എം.എൽ.എമാർ  പറയുന്നു
cancel
വികസനം നടപ്പാകുന്നതിൽ മുഖ്യപങ്കാണ്​ ജനപ്രതിനിധികൾ വഹിക്കുന്നത്​. എം.എൽ.എ ഫണ്ടിന്‍റെ വരവോടെ വികസന പദ്ധതികളുടെ പ്രധാന നടത്തിപ്പുകാരായി മാറിയ നിലയിലാണ്​ എം.എൽ.എമാർ. 2024ൽ മണ്ഡലങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾ എന്തെല്ലാമായിരിക്കുമെന്ന്​ വാഗ്ദാനം ചെയ്യുകയാണിവിടെ. ഏതെല്ലാം പദ്ധതികൾ പൂർത്തീകരിച്ച്​ നാടിന്​ സമർപ്പിക്കും. പുതുതായി ഏതെല്ലാം നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും തുടങ്ങിയ കാര്യങ്ങൾ എം.എൽ.എമാർ വിശദീകരിക്കുന്നു.

മൾട്ടിപ്ലക്സ് തിയറ്ററിൽ സിനിമ പ്രദർശിപ്പിക്കും- അഡ്വ. യു. പ്രതിഭ

കാ​യം​കു​ളം: ഓ​ണാ​ട്ടു​ക​ര​യി​ലെ സി​നി​മ പ്രേ​മി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​റി​ൽ പു​തു​വ​ർ​ഷ​ത്തി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യി ന​ൽ​കു​ന്ന വാ​ഗ്ദാ​നം. ഇ​തി​നാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മൂ​ന്ന് തി​യ​റ്റ​റും വ്യാ​പാ​ര സ​മു​ച്ച​യ​വും അ​ട​ങ്ങു​ന്ന​താ​ണ് തി​യ​റ്റ​ർ കോം​പ്ല​ക്സ്.

ഗ​വ. ആ​ശു​പ​ത്രി ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. അ​ഞ്ചു​നി​ല​യു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് ഇ​തി​നാ​യി ഉ​യ​രു​ന്ന​ത്. 150 കി​ട​ക്ക സൗ​ക​ര്യം, 16 പേ ​വാ​ര്‍ഡു​ക​ള്‍, മേ​ജ​ര്‍ ഔ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗം, ല​ബോ​റ​ട്ട​റി സം​വി​ധാ​ന​ങ്ങ​ള്‍, 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗം, മോ​ഡു​ലാ​ര്‍ ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ള്‍ തു​ട​ങ്ങി​യ​വ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കും. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക സൗ​ക​ര്യ​വും ഒ​രു​ക്കും. കൃ​ഷ്ണ​പു​രം മാ​മ്പ്ര​ക​ന്നേ​ൽ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കും.

10 കോ​ടി ചെ​ല​വ​ഴി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് പു​തി​യ കെ​ട്ടി​ടം സ്ഥാ​പി​ക്കാ​നാ​കും. മാ​ർ​ക്ക​റ്റ് പാ​ല​ത്തി​ന് തു​ട​ക്കം കു​റി​ക്കും. ക​ണ്ട​ല്ലൂ​രി​ൽ വ്യ​വ​സാ​യ കേ​ന്ദ്രം, ട്ര​ഷ​റി​ക്ക് പു​തി​യ കെ​ട്ടി​ടം, കൃ​ഷ്ണ​പു​ര​ത്ത് തോ​പ്പി​ൽ ഭാ​സി സ്മാ​ര​ക നാ​ട​ക കേ​ന്ദ്രം എ​ന്നി​വ പു​തു​വ​ർ​ഷ​ത്തി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളാ​ണ്. സ്ത്രീ​ക​ൾ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ന​ഗ​ര​ത്തി​ൽ വി​ശ്ര​മ​കേ​ന്ദ്രം എ​ന്ന പ​ദ്ധ​തി ഈ ​വ​ർ​ഷം രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നു. സ്ഥ​ല​പ​രി​മി​തി​യാ​ണ് ത​ട​സ്സ​മാ​കു​ന്ന​ത്. ഇ​ത് മ​റി​ക​ട​ക്കാ​ൻ യോ​ജി​ച്ച ഇ​ട​പെ​ട​ലും പ്ര​തീ​ക്ഷി​ക്കു​ന്നു.

നോർക്ക റീജനൽ ഓഫിസ് ചെങ്ങന്നൂരിൽ തുറക്കും- മന്ത്രി സജി ചെറിയാൻ

ചെ​ങ്ങ​ന്നൂ​ർ: പു​തു​വ​ർ​ഷ​ത്തി​ൽ മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്ര​വാ​സി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ​ക്കാ​യി നോ​ർ​ക്ക​യു​ടെ റീ​ജ​ന​ൽ ഓ​ഫി​സ് ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ജ​നു​വ​രി​യി​ൽ ത​ന്നെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന്​ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. 1978 ൽ ​കെ. നാ​രാ​യ​ണ​ക്കു​റു​പ്പ്​ മ​ന്ത്രി​യാ​യി​രി​ക്കെ എം.​സി. റോ​ഡി​ൽ കോ​ട്ട​യ​ത്തി​നും അ​ടൂ​രി​നും മ​ധ്യേ ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ്​ ജി​ല്ല ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ്. 45 വ​ർ​ഷ​ത്തെ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ശോ​ച്യാ​വ​സ്ഥ​യി​ലാ​യ കെ.​എ​സ് ആ​ർ.​ടി.​സി ബ​സ് സ്റ്റേ​ഷ​നും ഡി​പ്പോ​ക്കും ഏ​ഴു കോ​ടി വി​നി​യോ​ഗി​ച്ച് കെ​ട്ടി​ടം നി​ർ​മി​ക്കും. സ​മ്പൂ​ർ​ണ കു​ടി​വെ​ള്ളം പ​ദ്ധ​തി​ക്കു​ള്ള അ​വ​സാ​ന ടെ​ൻ​ഡ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.

വിനോദ സഞ്ചാരമേഖലക്ക് മുൻതൂക്കം - എച്ച്.​ സലാം

അ​മ്പ​ല​പ്പു​ഴ: മ​ണ്ഡ​ല​ത്തി​ൽ 2024ൽ ​വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ-​കാ​ർ​ഷി​ക-​ആ​രോ​ഗ്യ- വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​തൂ​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ്കൂ​ളു​ക​ൾ​ക്ക് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ, ക​മ്പ്യൂ​ട്ട​റു​ക​ൾ, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മോ​ട്ടോ​ർ, പു​റം​ബ​ണ്ട് നി​ർ​മാ​ണം എ​ന്നി​വ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്. നാ​ലു​ചി​റ​ക്കാ​ർ​ക്ക്​ ക​ട​ത്തി​നെ മാ​ത്ര​മാ​ണ് യാ​ത്ര​ക്ക്​ ആ​ശ്ര​യം. നാ​ലു​ചി​റ​പ്പാ​ലം ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​കും. ക​രു​മാ​ടി ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ച്ചി​കി​ത്സ തു​ട​ങ്ങും. അ​മ്പ​ല​പ്പു​ഴ അ​ര്‍ബ​ന്‍ ഹെ​ല്‍ത്ത് ട്രെ​യി​നി​ങ് സെ​ന്‍റ​റി​ന് പു​തി​യ ബ്ലോ​ക്ക് പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും.

ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ കോ​ട​തി​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​തും താ​മ​സി​യാ​തെ പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കും. കെ.​എ​സ്.​ആ​ർ.​ടി.​സി കെ​ട്ടി​ട​ത്തി​ന് പ​ക​ര​മാ​യു​ള്ള മൊ​ബി​ലി​റ്റി ഹ​ബ്​ ഈ ​വ​ർ​ഷം ത​ന്നെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ക​ട​ൽ ക്ഷോ​ഭം ത​ട​യു​ന്ന​തി​ന്​ പു​ലി​മു​ട്ടു​ക​ൾ നി​ർ​മി​ക്കും. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ജി​ല്ല ആ​ശു​പ​ത്രി​യു​ടെ പു​തി​യ ഒ.​പി ബ്ലോ​ക്ക് തു​റ​ന്നു കൊ​ടു​ക്കും. ക​ട​ൽ​പാ​ലം വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ പു​നഃ​സ്ഥാ​പി​ക്കു​ക​യും ല​ക്ഷ്യ​മാ​ണ്. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്കും തി​രി​ച്ചും ക​പ്പ​ൽ​യാ​ത്ര​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ച്ച്. സ​ലാം. എം.​എ​ൽ.​എ പ​റ​ഞ്ഞു.

പെരുമ്പളം-പാണാവള്ളി പാലം തുറക്കും - ദലീമ ജോജോ

അ​രൂ​ർ: പെ​രു​മ്പ​ള​ത്തെ അ​രൂ​ക്കു​റ്റി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്​ വേ​മ്പ​നാ​ട്ട്​ കാ​യ​ലി​ന് കു​റു​കെ നി​ർ​മി​ക്കു​ന്ന പെ​രു​മ്പ​ളം-​പാ​ണാ​വ​ള്ളി പാ​ലം 2024ൽ ​തു​റ​ക്കു​മെ​ന്ന് ദ​ലീ​മ ജോ​ജോ എം.​എ​ൽ.​എ പ​റ​ഞ്ഞു. പാ​ലം തു​റ​ക്കു​ന്ന​ത്​ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​മാ​യി മാ​റു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ​മ​സ്ത​മേ​ഖ​ല​യി​ലും പു​രോ​ഗ​തി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

80 ശ​ത​മാ​ന​ം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. അ​പ്രോ​ച് റോ​ഡു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​യും ന​ട​ന്നു​വ​രു​ന്നു. അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​രൂ​ർ, എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ, തൈ​ക്കാ​ട്ടു​ശ്ശേ​രി, പ​ള്ളി​പ്പു​റം, പാ​ണാ​വ​ള്ളി, അ​രൂ​ക്കു​റ്റി, പെ​രു​മ്പ​ളം എ​ന്നീ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ൾ നേ​രി​ടു​ന്ന കാ​യ​ൽ ക​ര​ക​ളി​ലേ​ക്ക്​ ക​യ​റു​ന്ന പ്ര​തി​ഭാ​സ​ത്തി​ന്​ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ.​ഡി.​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​ളി​ൽ ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് ആ​ഴം വ​ർ​ധി​പ്പി​ക്കു​മെ​ന്നു​ള്ള വാ​ഗ്ദാ​നം ഉ​ണ്ടാ​യി​രു​ന്നു. മു​ൻ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ 100 കോ​ടി കാ​യ​ൽ ക​ര​ക​വി​യു​ന്ന പ്ര​തി​ഭാ​സ​ത്തെ നേ​രി​ടാ​ൻ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

കാ​യ​ലി​ന്‍റെ ആ​ഴം കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ്​ ഉ​യ​രു​ന്ന ആ​വ​ശ്യം. ഇ​ക്കാ​ര്യം പ​ഠി​ച്ച് സ്ഥി​തി ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ട് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ടും.

അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം നാ​ട്ടു​കാ​രെ​യും യാ​ത്രി​ക​രെ​യും നി​ര​ന്ത​ര ദു​രി​ത​ങ്ങ​ളി​ലാ​ക്കു​ന്ന സ്ഥി​തി ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. നി​ർ​മാ​ണ​ത്തി​ന്റെ അ​ശാ​സ്ത്രീ​യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വു​മി​ല്ലാ​യ്മ​യും നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. .

നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ച​ളി​യും വെ​ള്ള​വും മ​റ്റും റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ത​ന്നെ മ​രി​ക്കാ​നി​ട​യാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​തെ​ല്ലാം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി രൂ​പ​വ​ത്​​ക​രി​ക്ക​ണം എ​ന്നാ​ണ് ആ​വ​ശ്യം. പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

ചേർത്തലയിൽ മൂന്ന് പാലം നാടിന് സമർപ്പിക്കും- മന്ത്രി പി. പ്രസാദ്

ചേ​ർ​ത്ത​ല: പു​തു​വ​ർ​ഷ​ത്തി​ൽ ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്ന് പാ​ല​ങ്ങ​ൾ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ നാ​ടി​ന്റ ത​ന്നെ മു​ഖഛാ​യ മാ​റു​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്.

മു​ൻ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ തു​ട​ങ്ങി​യ വി​ള​ക്കു​മ​രം പാ​ലം, നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന ചേ​ർ​ത്ത​ല സെ​ന്റ് മേ​രീ​സ് പാ​ലം, കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന ഇ​രു​മ്പു​പാ​ലം എ​ന്നി​വ​യാ​ണ്​ 2024ൽ ​പൂ​ർ​ത്തീ​ക​രി​ച്ച് നാ​ടി​നാ​യി സ​മ​ർ​പ്പി​ക്കു​ക.

2019ൽ ​കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം തു​ട​ങ്ങി​യ​താ​ണ് ചേ​ർ​ത്ത​ല-​അ​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വി​ള​ക്കു​മ​രം പാ​ലം.​നി​ല​വി​ലെ ചേ​ർ​ത്ത​ല-​അ​രൂ​ക്കു​റ്റി റോ​ഡി​നു സ​മാ​ന്ത​ര​മാ​യ പാ​ത​യും കൂ​ടി​യാ​ണ് പാ​ല​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2005ൽ ​തു​ട​ങ്ങി​യ പ​ദ്ധ​തി 2019ലാ​ണ് കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ പു​ന​രാ​രം​ഭി​ച്ച​ത്. 20.37 കോ​ടി​യാ​ണ് വി​ള​ക്കു​മ​രം പാ​ല​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 245.8 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന് 11 മീ​റ്റ​റാ​ണ്​ വീ​തി. 1.50 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യു​മു​ണ്ട്. പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ സെ​ന്റ് മേ​രീ​സ് പാ​ല​ത്തി​ന്റ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യോ​ട് സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും പി.​പ്ര​സാ​ദ് പ​റ​ഞ്ഞു. ഈ ​പാ​ലം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്കാ​യി​രി​ക്കും ഇ​രു​മ്പ് പാ​ലം പൊ​ളി​ച്ച് പ​ണി​യു​ക. കൂ​ടാ​തെ കു​റി​യ​മു​ട്ടം കാ​യ​ലി​ന് കു​റു​കെ​യു​ള്ള വ​യ​ലാ​ർ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വും പു​തു​വ​ർ​ഷ​ത്തി​ൽ തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ൻ എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മാ​യി​രു​ന്ന പി. ​തി​ലോ​ത്ത​മ​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യി​രു​ന്ന വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല വി​ക​സ​നം മു​ഴു​മി​പ്പി​ക്കാ​നാ​യി​ല്ല.

10.5 കോ​ടി ചെ​ല​വി​ലാ​ണ് റോ​ഡ് വി​ക​സ​നം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന ബ​ജ​റ്റി​ൽ​നി​ന്നു​ള്ള 8.5 കോ​ടി സ്ഥ​ല​മെ​ടു​പ്പി​നും പി. ​തി​ലോ​ത്ത​മ​ന്റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള ര​ണ്ടു​​കോ​ടി​യു​മാ​ണ് വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല വി​ക​സ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്.

റോ​ഡ് 2022ലും ’23​ലും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മു​ട്ടം മാ​ർ​ക്ക​റ്റി​ന്റെ നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വ​യു​ടെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും. ചേ​ർ​ത്ത​ല താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 58 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2024ൽ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

അത്ര ഹാപ്പിയല്ല കാര്യങ്ങൾ - രമേശ് ചെന്നിത്തല

ഹ​രി​പ്പാ​ട്​: പു​തു​വ​ർ​ഷ​ത്തി​ൽ വി​ക​സ​ന പ്ര​തീ​ക്ഷ​ക​ൾ പ​ങ്കു​വെ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് മു​ന്നി​ലു​ള്ള​ത്. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള പി​ന്തു​ണ ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്നി​ല്ല. ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ തീ​ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ക​ട​ൽ ക്ഷോ​ഭ​ദു​രി​തം ഏ​റെ​യാ​ണ്. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം പോ​ലും ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ആ​വി​ഷ്ക​രി​ച്ച ഹ​രി​പ്പാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. പ​ല റോ​ഡു​ക​ളു​ടെ​യും ദു​രി​താ​വ​സ്ഥ​യും പ​രി​ഹ​രി​ക്കാ​തെ കി​ട​ക്കു​ന്നു. ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത​ട​ക്കം പ്ര​ഖ്യാ​പി​ച്ച സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്. ഇ​തി​നാ​യി സ​ർ​ക്കാ​റി​ൽ നി​ര​ന്ത​ര സ​മ്മ​ർ​ദം ന​ട​ത്തി​വ​രു​ക​യാ​ണ്. എ​ന്നി​ട്ടും അ​നു​കൂ​ല പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സ​ർ​ക്കാ​റി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ടു കൃ​ഷി മ​ന്ത്രി​യും ഫി​ഷ​റീ​സ് മ​ന്ത്രി​യും ഒ​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി​യും മെ​ഗാ അ​ദാ​ല​ത്തു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​ശ്ന പ​രി​ഹാ​രം പ്ര​തീ​ക്ഷി​ച്ച ജ​ന​ങ്ങ​ൾ​ക്ക് നി​രാ​ശ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഈ ​സ​ർ​ക്കാ​ർ മാ​റി ന​ല്ല കാ​ലം വ​രു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യാ​ണ് ഈ ​പു​തു​വ​ത്സ​ര​ത്തി​ൽ പ​ങ്കു​വെ​ക്കാ​നു​ള്ള​ത്.

കുടിവെള്ള പദ്ധതി ഈ വർഷം തന്നെ - തോമസ് കെ. തോമസ്

കു​ട്ട​നാ​ട്: മ​ണ്ഡ​ല​ത്തി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ഈ ​വ​ർ​ഷം ത​ന്നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ തോ​മ​സ്​ കെ. ​തോ​മ​സ്​ എം.​എ​ൽ.​എ പ​റ​ഞ്ഞു. കു​ടി​വെ​ള്ള​ക്ഷാ​മം മ​ണ്ഡ​ലം നേ​രി​ടു​ന്ന ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​യ​തി​നാ​ൽ ഇ​തി​നാ​കും പ്രാ​ധാ​ന്യം ന​ൽ​കു​ക. പു​ളി​ക്കു​ന്ന് ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ട​ത്തി​ന് 146 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ത​ന്നെ പു​തി​യ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. എ.​സി റോ​ഡു​മാ​യി ബ​ന്ധ​മു​ള്ള ഇ​ട​റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കും. 23 അ​പ്രോ​ച് റോ​ഡു​ക​ളും ഉ​യ​ർ​ത്തി നി​ർ​മി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കും. എ.​സി ക​നാ​ൽ തു​റ​ക്കും. കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ തോ​ടു​ക​ളു​ടെ​യും ആ​റു​ക​ളു​ടെ​യും ആ​ഴം കൂ​ട്ടി നീ​രൊ​ഴു​ക്ക് ഈ ​വ​ർ​ഷം ത​ന്നെ സാ​ധ്യ​മാ​ക്കും.

വികസന കുതിപ്പിലേക്ക് എത്തിക്കും - എം.എസ്. അരുൺകുമാർ

മാ​വേ​ലി​ക്ക​ര: മ​ണ്ഡ​ല​ത്തെ കൂ​ടു​ത​ൽ വി​ക​സ​ന കു​തി​പ്പി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം.​എ​ൽ.​എ.

ടൂ​റി​സം പ​ദ്ധ​തി​യാ​യ വ​യ്യാ​ങ്ക​ര ചി​റ ആ​ക​ർ​ഷ​ക​മാ​ക്കാ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ച്ച്​ നി​ർ​മാ​ണം ന​ട​ത്തും. വ​ള്ളി​കു​ന്നം ചി​റ​യു​ടെ​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും സ്റ്റേ​ഡി​യ​ങ്ങ​ൾ, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ഗ്രാ​മീ​ണ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കും. മാ​വേ​ലി​ക്ക​ര​യി​ലെ ശാ​സ്ത്ര ഉ​ദ്യാ​ന പാ​ർ​ക്ക് പൂ​ർ​ത്തീ​ക​രി​ക്കും. മ​ണ്ഡ​ല​ത്തി​ലെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള 13 കി​ലോ​മീ​റ്റ​ർ പി.​ഡ​ബ്ല്യു.​ഡി റോ​ഡു​ക​ൾ ബി.​എം​ബി.​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കും.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ, സാ​ന​റ്റോ​റി​യ​ത്തി​ലെ ആ​ധു​നി​ക ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ നി​ല​വി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കും. മാ​ലി​ന്യ​മു​ക്ത മാ​വേ​ലി​ക്ക​ര പ​ദ്ധ​തി​യു​ടെ തു​ട​ർ​ന​ട​പ​ടി ഊ​ർ​ജി​ത​മാ​ക്കും. തോ​ടു​ക​ൾ സൈ​ഡ് കെ​ട്ടി ന​വീ​ക​രി​ക്കും. ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യി​ലെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.

നഗരത്തിലെ കനാലുകൾ സൗന്ദര്യവത്​കരിക്കും - പി.പി. ചിത്തരഞ്​ജൻ

ആ​ല​പ്പു​ഴ: 2024ൽ ​ന​ഗ​ര​ത്തി​ലെ ക​നാ​ലു​ക​ൾ സൗ​ന്ദ​ര്യ​വ​ത്​​ക​രി​ക്കു​ക​യും അ​തോ​ടൊ​പ്പം മ​ട്ടാ​ഞ്ചേ​രി, കൊ​മ്മാ​ടി പാ​ല​ങ്ങ​ൾ​ക്ക്​ ഇ​ട​യി​ൽ വ​രു​ന്ന ക​നാ​ലി​ന്‍റെ ഇ​രു​ക​ര​യും മ​നോ​ഹ​ര​മാ​ക്കു​മെ​ന്നും പി.​പി. ചി​ത്ത​ര​ഞ്​ജ​ൻ എം.​എ​ൽ.​എ. മാ​രാ​രി ബീ​ച്ച്​ സൗ​ന്ദ​ര്യ​വ​ത്​​ക​രി​ക്കും. ജി​ല്ല കോ​ട​തി പാ​ലം ന​വീ​ക​ര​ണം തു​ട​ങ്ങും. ചെ​ത്തി ക​ട​പ്പു​റ​ത്ത്​ 13 കോ​ടി ചെ​ല​വി​ൽ സ്​​റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങും. ആ​ല​പ്പു​ഴ ക​ട​ൽ​പാ​ലം പു​ന​രു​ദ്ധ​രി​ച്ച്​ ചെ​ന്നൈ മ​റീ​ന ബീ​ച്ചി​ന്‍റെ മോ​ഡ​ലി​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം തു​ട​ങ്ങും. ​മൊ​ബി​ലി​റ്റി ഹ​ബി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങും. വെ​ള്ളാ​പ്പ​ള്ളി പാ​ലം, ആ​റാ​ട്ടു​വ​ഴി പാ​ലം, എ.​സി ക​നാ​ലി​ന്​ കു​റു​കെ​യു​ള്ള പോ​പ്പി പാ​ലം എ​ന്നീ മൂ​ന്നു പാ​ല​ങ്ങ​ളും പു​തു​ക്കി​പ്പ​ണി​യും. മു​പ്പാ​ലം നാ​ല്​ പാ​ല​മാ​ക്കി മാ​റ്റി മാ​ർ​ച്ചി​ൽ തു​റ​ന്ന്​ ന​ൽ​കും. അ​ഞ്ച്​ ഓ​പ​ൺ ജി​മ്മു​ക​ൾ സ്ഥാ​പി​ക്കും. എ​സ്.​ഡി.​വി സ്കൂ​ൾ സ്​​റ്റേ​ഡി​യം ന​വീ​ക​രി​ക്കും. ആ​ല​പ്പു​ഴ ടൗ​ൺ സ്ക്വ​യ​ർ ന​വീ​ക​രി​ച്ച്​ ഓ​ഡി​റ്റോ​റി​യം മോ​ഡ​ലി​ലാ​ക്കും. ചെ​ത്തി തു​റ​മു​ഖം ഡി​സം​ബ​റി​ൽ ക​മീ​ഷ​ൻ ചെ​യ്യും വി​ധം കാ​ര്യ​ങ്ങ​ൾ നീ​ക്കു​ക​യാ​ണ്. ക​രാ​ർ പ്ര​കാ​രം നി​ർ​മാ​ണം തീ​ർ​ക്കേ​ണ്ട​ത്​ 2025 മാ​ർ​ച്ചി​ലാ​ണ്. അ​തി​നു മു​മ്പ്​ 2024 ഡി​സം​ബ​റി​ൽ ത​ന്നെ ഉ​ദ്​​ഘാ​ട​ന സ​ജ്ജ​മാ​കു​ന്ന നി​ല​യി​ലാ​ണ്​ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ​ലി​യ​ഴീ​ക്ക​ൽ തു​റ​മു​ഖം ക​ഴി​ഞ്ഞാ​ൽ ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്​ കൊ​ച്ചി തു​റ​മു​ഖ​ത്തെ​യാ​ണ്. ഇ​തി​നി​ടെ തോ​ട്ട​പ്പ​ള്ളി, അ​ർ​ത്തു​ങ്ക​ൽ തു​റ​മു​ഖ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​വി​ട​ങ്ങ​ളി​ൽ സൗ​ക​ര്യം കു​റ​വാ​ണ്. ചെ​ത്തി തു​റ​മു​ഖം പൂ​റ​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ അ​ത്​ വ​ലി​യ അ​ത്താ​ണി​യാ​യി മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developments in alappuzha
News Summary - developments in alappuzha
Next Story