Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാപ്പ ചുമത്തി കരുതൽ...

കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

text_fields
bookmark_border
കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
cancel
camera_alt

ഷെമീർ

കായംകുളം: കഞ്ചാവ് വിൽപ്പനക്കാരനും നിരവധി കേസുകളിലെ പ്രതിയുമായ ചേരാവള്ളി മുല്ലശ്ശേരിൽ മാങ്ങാണ്ടി ഷെമീറിനെ (40) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കായംകുളം, നൂറനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം, മയക്കുമരുന്ന് വിൽപ്പന, അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ മാനഹാനിപ്പെടുത്തൽ, അതിക്രമിച്ച് കയറൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ജില്ലയുടെ തെക്കൻ മേഖലകളിൽ വിപണനത്തിനായി കഞ്ചാവ് എത്തിച്ചു നൽകുന്നതിലെ പ്രധാന കണ്ണിയാണ് ഇയാൾ. കലക്ടറുടെ ഉത്തരവ് പ്രകാരം ആറ് മാസത്തേക്കാണ് കരുതൽ തടങ്കലിലാക്കിയത്. നേരത്തെ മൂന്ന് തവണ നാടുകടത്തൽ നടപടിക്ക് വിധേയനായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaKAAPAlocalnews
News Summary - Detained under the KAAPA as a preventive measure
Next Story