കായംകുളം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ നിയമപ്രകരം നാടുകടത്തി. കൃഷ്ണപുരം ഞക്കനാൽ പഴയിടത്ത് പുതിയകാവ് ക്ഷേത്രത്തിന് സമീപം അനൂപ് ഭവനത്തിൽ ശങ്കറിനെയാണ് (അനൂപ് -23) ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരുവർഷത്തേക്ക് വിലക്കിയത്.
കായംകുളം, ഒാച്ചിറ സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടുതൽ പേർെക്കതിരെ നടപടിയുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.