Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡെങ്കി: ലക്ഷണങ്ങൾ...

ഡെങ്കി: ലക്ഷണങ്ങൾ അവഗണിക്കരുത് -ആരോഗ്യവകുപ്പ്

text_fields
bookmark_border
mosquitos
cancel

ആ​ല​പ്പു​ഴ: ഡെ​ങ്കി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്കാ​തെ കൃ​ത്യ​സ​മ​യ​ത്ത് ശ​രി​യാ​യ​ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. അ​പാ​യ സൂ​ച​ന​ക​ൾ തി​രി​ച്ച​റി​ഞ്ഞ് അ​ടി​യ​ന്ത​ര ചി​കി​ത്സാ​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​ത് മ​ര​ണം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും.

പ​നി, ക​ഠി​ന​മാ​യ ദേ​ഹ​വേ​ദ​ന, ത​ല​വേ​ദ​ന ക​ണ്ണി​ന്​ പി​റ​കി​ൽ വേ​ദ​ന സ​ന്ധി​വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ പ്രാ​രം​ഭ​ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗ​ബാ​ധി​ത​ർ ചി​കി​ത്സ​യോ​ടൊ​പ്പം പ​രി​പൂ​ർ​ണ വി​ശ്ര​മം എ​ടു​ക്ക​ണം.

തു​ട​ർ​ച്ച​യാ​യ ച​ർ​ദി, വ​യ​റു​വേ​ദ​ന, ശ​രീ​ര​ത്തി​ൽ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്തു​നി​ന്ന് ര​ക്ത​സ്രാ​വം ഉ​ണ്ടാ​വു​ക, ക​റു​ത്ത മ​ലം, ശ്വാ​സം​മു​ട്ട്, ശ​രീ​രം ചു​വ​ന്നു​ത​ടി​ക്കു​ക, ക​ഠി​ന​മാ​യ ക്ഷീ​ണം ശ്വാ​സ​ത​ട​സ്സം, ര​ക്ത​സ​മ്മ​ർ​ദം താ​ഴു​ക എ​ന്നി​വ അ​പാ​യ സൂ​ച​ന​ക​ളാ​ണ്. കു​ഞ്ഞു​ങ്ങ​ൾ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യാ​ൽ ശ​രീ​രോ​ഷ്മാ​വ് കു​റ​യ്ക്കാ​ൻ ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യി ന​ൽ​കു​ക. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​വും മ​റ്റ് പാ​നീ​യ​ങ്ങ​ളും പോ​ഷ​കാ​ഹാ​ര​വും ന​ൽ​കു​ക. ജ​ലാം​ശം ശ​രീ​ര​ത്തി​ൽ കു​റ​യു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ഉ​ണ്ടെ​ങ്കി​ൽ തി​രി​ച്ച​റി​യു​ന്ന​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്.

കു​ഞ്ഞു​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന ശ​രീ​ര താ​പ​നി​ല കു​റ​യാ​തി​രി​ക്കു​ക, ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നും വെ​ള്ളം കു​ടി​ക്കു​ന്ന​തി​നു​മു​ള്ള അ​സ്വ​സ്ഥ​ത നാ​വ്, വാ​യ,ചു​ണ്ട് എ​ന്നി​വ വ​ര​ണ്ടു കാ​ണു​ക, മ​യ​ക്കം, ക്ഷീ​ണ​ത്തോ​ടെ ഉ​റ​ക്കം തൂ​ങ്ങി ഇ​രി​ക്കു​ക, മൂ​ത്ര​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ക ക​ഠി​ന​മാ​യ കാ​ല് വേ​ദ​ന, ച​ർ​ദി​ൽ വ​യ​റു​വേ​ദ​ന, മോ​ണ പോ​ലെ​യു​ള്ള ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ത​സ്രാ​വം ഉ​ണ്ടാ​വു​ക, അ​പ​സ്മാ​രം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഡോ​ക്ട​റെ കാ​ണേ​ണ്ട​താ​ണ്. പ​നി മാ​റി​യാ​ലും മൂ​ന്നു​നാ​ലു ദി​വ​സം​കൂ​ടി ശ്ര​ദ്ധി​ക്ക​ണം. ഉ​പ്പി​ട്ട ക​ട്ടി​യു​ള്ള ക​ഞ്ഞി​വെ​ള്ളം ക​രി​ക്കി​ൻ വെ​ള്ളം പ​ഴ ചാ​റു​ക​ൾ മ​റ്റു പാ​നീ​യ​ങ്ങ​ൾ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം എ​ന്നി​വ ധാ​രാ​ളം കു​ടി​ക്ക​ണം. സ്വ​യം ചി​കി​ത്സ പാ​ടി​ല്ല. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം ഇ​ല്ലാ​തെ വേ​ദ​ന​സം​ഹാ​രി​ക​ൾ പോ​ലെ​യു​ള്ള മ​രു​ന്നു​ക​ൾ വാ​ങ്ങി ക​ഴി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DengueMosquitoDepartment of HealthKerala News
News Summary - Dengue: Don't ignore the symptoms - Department of Health
Next Story