ചത്ത പശുവിനെ മാർക്കറ്റിൽ വിൽക്കാൻ ശ്രമം പശുവും വാഹനവും പിടിയിൽ
text_fieldsകായംകുളം ഇറച്ചി മാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു
കായംകുളം: നഗരത്തിലെ ഇറച്ചി മാർക്കറ്റിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിൽ ചത്ത പശുവിനെ എത്തിച്ച് ഇറച്ചിയാക്കി വിൽക്കാൻ ശ്രമിച്ച സംഭവം വിവാദമാകുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ സമയോചിത ഇടപെടലാണ് ചത്ത പശുവിനെ ഇറച്ചിയാക്കാനുള്ള നീക്കം പൊളിച്ചത്.
ശനിയാഴ്ച ഉച്ചയോടെ മാർക്കറ്റ് പരിസരത്തുനിന്നാണ് പശുവുമായി വാഹനം കസ്റ്റഡിയിലെടുത്തത്. സംശയം തോന്നിയ പ്രദേശികവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ, രുദ്ര, ഷബീന എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം സ്ഥലത്തെത്തി.
മുതുകുളം സ്വദേശികളായ രണ്ടുപേർ പിടിയിലായി. സുധീർ എന്നയാൾക്കുവേണ്ടിയാണ് പശുവിനെ കൊണ്ടുവന്നതെന്ന് ഇവർ മൊഴി നൽകി. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വെറ്ററിനറി ഡോക്ടർ പരിശോധന നടത്തുമെന്ന് ക്ലീൻ സിറ്റി മാനേജർ വ്യക്തമാക്കി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ ചത്ത മൃഗങ്ങളുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മാർക്കറ്റുകളിൽ പരിശോധന ശക്തമാക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

