ആശുപത്രി മതിൽ അപകട ഭീഷണിയാകുന്നു
text_fieldsകായംകുളം: തിരക്കേറിയ റോഡരികിലെ പാതിചരിഞ്ഞ താലൂക്ക് ആശുപത്രി മതിൽ അപകട ഭീഷണി ഉയർത്തുന്നു. ആശുപത്രിയുടെ പടിഞ്ഞാറുവശത്ത് എക്സ്റേ യൂനിറ്റിന് സമീപം തെക്ക് വടക്കായി നീളത്തിൽ സ്ഥിതി ചെയ്യുന്ന മതിലാണ് അപകടാവസ്ഥയിൽ നിലകൊള്ളുന്നത്.
കാലപ്പഴക്കത്താൽ വീണ്ടുകീറി പുറത്തേക്ക് ചരിഞ്ഞ അവസ്ഥയിൽ നിൽക്കുന്ന മതിൽ ഏതുനിമിഷവും നിലം പതിച്ചേക്കാമെന്നതാണ് സ്ഥിതി. ലബോറട്ടറി ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വഴിയിലോട്ടാണ് മതിൽ ചരിഞ്ഞ് നിൽക്കുന്നത്. വാഹനങ്ങളിലും
കാൽ നടക്കാരായും അനേകം പേരാണ് ഇത് വഴി കടന്നുപോകുന്നത്. ആശുപത്രി ഭാഗത്ത് മതിലിനോട് ചേർന്ന് വാഴയും മറ്റു സസ്യങ്ങളും ഇടതൂർന്ന് നിൽക്കുന്നതിനാൽ മതിലിന്റെ അപകടാവസ്ഥ അതുവഴി വരുന്ന യാത്രക്കാരുടെ ശ്രദ്ധയിൽ പതിയുകയില്ല.
മഴയും കാറ്റുമൊക്കെ ഉണ്ടാവുന്ന സന്ദർഭങ്ങളിൽ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. കുറച്ചുനാൾ മുമ്പ് ആശുപത്രിയിൽ കെട്ടിട നിർമാണത്തിനായി പൈലിങ്ങ് നടക്കുന്നതിനിടെ മണ്ണുകൂട്ടിയിട്ട ഭാഗത്തെ മതിൽ റോഡിലേക് തകർന്നു വീണ സംഭവവും ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

