Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതു​ട​ർ...

തു​ട​ർ വി​ക​സ​ന​ത്തി​ന് അ​വ​സ​രം തേ​ടി ദ​ലീ​മ ജോ​ജോ, തിരിച്ചെത്താൻ ഷാനിമോൾ ഉസ്മാൻ

text_fields
bookmark_border
തു​ട​ർ വി​ക​സ​ന​ത്തി​ന് അ​വ​സ​രം തേ​ടി ദ​ലീ​മ ജോ​ജോ, തിരിച്ചെത്താൻ ഷാനിമോൾ ഉസ്മാൻ
cancel
camera_alt

എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി ദ​ലീ​മ തു​റ​വൂ​ർ റെ​യി​ൽ​വേ

സ്​​റ്റേ​ഷ​നി​ൽ പ്ര​ച​ര​ണ​വു​മാ​യി എ​ത്തി​യ​പ്പോ​ൾ, യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ​ഷാ​നി​മോ​ൾ ഉ​സ്മാ​ൻ കെ.​പി.​സി.​സി മാ​ധ്യ​മ വ​ക്താ​വ്​ ഡോ. ​ജി​​ന്‍റോ ജോ​ണി​നൊ​പ്പം മ​ണ്ഡ​ല

പ​ര്യ​ട​ന​ത്തി​ൽ

അ​രൂ​ർ: മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന തു​ട​ർ​ച്ച​ക്ക് വോ​ട്ട് തേ​ടു​ക​യാ​ണ് ദ​ലീ​മ. വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ്​ എ​ൽ.​ഡി.​എ​ഫ് ഒ​രി​ക്ക​ൽ കൂ​ടി ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്നാ​ണ്​ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ ദ​ലീ​മ പ​റ​യു​ന്ന​ത്. ന​ട​ന്ന വി​ക​സ​ന​ങ്ങ​ളി​ൽ വ​ലി​യ അ​ഭി​മാ​നം ഉ​ണ്ട്. പെ​രു​മ്പ​ളം പാ​ല​ത്തി​ന്റെ പൂ​ർ​ത്തീ​ക​ര​ണം കേ​ര​ള​ത്തി​ന്റെ വി​ക​സ​ന പാ​ത​യി​ൽ ച​രി​ത്രം കു​റി​ക്കു​മെ​ന്ന് ദ​ലീ​മ പ​റ​യു​ന്നു. ഇ​നി​യും മാ​ക്കേ​ക്ക​ട​വ്-​നേ​രെ​ക​ട​വ് പാ​ലം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പാ​ല​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട്. ഇ​തി​നാ​യി 300 ല​ധി​കം കോ​ടി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഒ​രി​ക്ക​ൽ കൂ​ടി അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണ്​ ദ​ലീ​മ​യു​ടെ അ​ഭ്യ​ർ​ഥ​ന.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്തി​യ​തോ​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​വേ​ശ​ത്തി​ലേ​ക്ക്​ ക​ട​ന്നി​രി​ക്കു​ക​യാ​ണ്. പൂ​ർ​ത്തി​യാ​യ​തും, പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​തു​മാ​യ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് മ​ണ്ഡ​ല​മാ​കെ ന​ട​ത്തി​യ​ത്​ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് അ​രൂ​ർ ഡി​വി​ഷ​നി​ൽ നി​ന്ന് ര​ണ്ട് ത​വ​ണ വി​ജ​യി​ച്ച ദ​ലീ​മ​ക്ക് വോ​ട്ടു​പി​ടു​ത്തം പാ​ട്ട് പാ​ടു​ന്ന​ത് പോ​ലെ ആ​യാ​സ​ര​ഹി​ത​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​യും, ചെ​മ്മീ​ൻ സം​സ്ക​ര​ണ ശാ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും കാ​ണാ​നാ​യി​ട്ടാ​ണ്​ ചെ​ല​വ​ഴി​ച്ച​ത്. എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം, കോ​ങ്കേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം രാ​വി​ലെ എ​ത്തി. ഇ​ട​ത്​ നേ​താ​ക്ക​ളാ​യ മ​ധു​കു​ട്ട​നും മ​നോ​ജു​മാ​ണ്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​നി​ടെ​യാ​ണ്​ അ​രൂ​രി​ലേ​ക്ക് എ​ത്താ​നു​ള്ള നി​ർ​ദ്ദേ​ശം വ​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ലി​റ്റ​ർ ക​ണ​ക്കി​ന് കു​ടി​വെ​ള്ളം പാ​ഴാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ജാ​ഥ ന​ട​ത്തു​ന്ന​തി​നാ​യി​ട്ടാ​ണ്​ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. അ​രൂ​ർ സി.​പി.​എം എ​ൽ.​സി ഓ​ഫി​സി​നു മു​ന്നി​ൽ നി​ന്ന് പി. ​പ്ര​സാ​ദ്, എ​ൻ.​പി. ഷി​ബു, മ​നു. സി ​പു​ളി​ക്ക​ൻ, സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​ട​ക്കോ​ട്ട് പ​ടു​കൂ​റ്റ​ൻ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. പ്ര​ക​ട​നം ബൈ​പ്പാ​സ് ചു​റ്റി അ​രൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​ന് എ​തി​ർ​വ​ശ​ത്ത് എ​ത്തി.

പോ​കു​ന്ന വ​ഴി​യി​ൽ എ​ല്ലാം നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന ക​മ്പ​നി അ​ധി​കൃ​ത​രോ​ട് പൈ​പ്പ് പൊ​ട്ടി​ക്കു​ന്ന​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് താ​ക്കീ​ത് ന​ൽ​കി. പൈ​പ്പ് പൊ​ട്ടി​യ സ്ഥ​ല​ത്ത് എ​ത്തി​യ നേ​താ​ക്ക​ൾ ഉ​ട​ൻ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ജ​ല​വി​ത​ര​ണം സാ​ധ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​ന്ത​രം പൈ​പ്പ് പൊ​ട്ടി​ക്കു​ന്ന​ത് ആ​ളു​ക​ൾ​ക്കു​ണ്ടാ​ക്കു​ന്ന ദു​രി​തം എം.​എ​ൽ.​എ വി​ശ​ദീ​ക​രി​ച്ചു. കു​റ​ച്ചു പ്ര​വ​ർ​ത്ത​ക​രെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ബാ​ക്കി​യു​ള്ള​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങി.

ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത് ആ​വ​ർ​ത്തി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ർ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽ​കി. ദ​ലീ​മ​യും പ്ര​വ​ർ​ത്ത​ക​രും എ​ഴു​പു​ന്ന ഭാ​ഗ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി നീ​ങ്ങി. മു​ഖ്യ​മ​ന്ത്രി​ക്ക്​ ഒ​പ്പ​മു​ള്ള യോ​ഗ​ത്തി​ന്​ ശേ​ഷം സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള വോ​ട്ട്​ ഉ​റ​പ്പി​ക്ക​ലി​ലേ​ക്ക്​ ക​ട​ന്നു.

അ​രൂ​ർ: അ​രൂ​ർ മ​ണ്ഡ​ലം തി​രി​കെ പി​ടി​ക്കാ​ൻ അ​ര​യും ത​ല​യും മു​റു​ക്കി​യ ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​യ്യി​ൽ കി​ട്ടി​യ മ​ണ്ഡ​ലം ത​ല​നാ​രി​ഴ​ക്കാ​ണ്​ ക​ഴി​ഞ്ഞ​ത​വ​ണ കൈ​വി​ട്ട​ത്. ഒ​രി​ക്ക​ൽ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​തി​ന്‍റെ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ഇ​ട​പെ​ട​ലു​ക​ൾ. നാ​ട്​ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. പ്ര​ദേ​ശ​ങ്ങ​ളും ജ​ന​ങ്ങ​ളെ​യും വി​ക​സ​ന കാ​ര്യ​ങ്ങ​ളും അ​റി​യാ​മെ​ന്ന​ത്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മു​ത​ൽ​ക്കൂ​ട്ടാ​ണ്.

കാ​യ​ൽ ബ​ന്ധ​മു​ള്ള 10 പ​ഞ്ചാ​യ​ത്തു​ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം. കാ​യ​ലോ​ര​ത്തു​ള്ള​വ​രു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം ക​ര​യി​ലേ​ക്ക​ടി​ക്കു​ന്ന ഉ​പ്പു​വെ​ള്ള​വും തീ​ര മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​ത്ത കു​ടി​വെ​ള്ള​വു​മാ​ണ്. ക​ട​ലോ​ര​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ​യും ജ​ന​ങ്ങ​ളെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു. ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നും പ​രി​ഹാ​രം കാ​ണാ​നും ഒ​രി​ക്ക​ൽ കൂ​ടി അ​വ​സ​രം ചോ​ദി​ക്കു​ക​യാ​ണ് ഷാ​നി​മോ​ൾ. ബു​ധ​നാ​ഴ്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​ന പ​രി​പാ​ടി​യു​ടെ തു​ട​ക്ക ദി​വ​സ​മാ​യി​രു​ന്നു.

തു​റ​വൂ​ർ ക​ള​രി​ക്ക​ൽ പു​ന്ന​ക്ക​ൽ പു​ര​യി​ട​ത്തി​ൽ കെ.​പി.​സി.​സി മാ​ധ്യ​മ വ​ക്താ​വ് ഡോ. ​ജി​ന്റോ ജോ​ണാ​യി​രു​ന്നു സ്വീ​ക​ര​ണ പ​ര്യ​ട​നം ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. ഇ​ല​ക്ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ഫ​സ​ലു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ര​വ​ധി യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ എ​ത്തി​യെ​ങ്കി​ലും കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ്​ സം​സാ​രി​ച്ച​ത്.

സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​ൻ തി​ങ്ങി​ക്കൂ​ടി നി​ന്നി​രു​ന്നു. വ​ള​രെ ചെ​റി​യ വാ​ക്കു​ക​ളി​ലാ​ണ് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ​ത്. യോ​ഗ സ്ഥ​ല​ത്തേ​ക്ക്​ എ​ത്തി​യ​വ​രോ​ട്​ നേ​രി​ട്ട് സം​സാ​രി​ച്ച്​ വോ​ട്ട്​ ഉ​റ​പ്പി​ക്കു​ന്ന​തി​ലാ​ണ്​ താ​ൽ​പ​ര്യം കാ​ണി​ച്ച​ത്. പു​ത്ത​ൻ​കാ​വ്, മാ​സ്റ്റേ​ഴ്സ് കോ​ള​ജി​ന് സ​മീ​പം, തേ​വ​ല​പ്പൊ​ഴി, കൊ​ല്ല​ൻ​ക​വ​ല, മാ​ന​വ സ​ഹാ​യ സ​മി​തി, നാ​ളി​കാ​ട്ട്, ത​ഴു​പ്പ് ക​വ​ല, തു​റ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ പി​ന്നി​ട്ട്​ കു​ത്തി​യ തോ​ട്ടി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​യെ​യും വ​ഹി​ച്ചു​ള്ള തു​റ​ന്ന ജീ​പ്പ് ക​ട​ന്നു​വ​ന്ന​പ്പോ​ൾ സ​മ​യം ഉ​ച്ച​യോ​ടെ അ​ടു​ത്തു. 11 മ​ണി​ക്ക് സ്വീ​ക​ര​ണം പ​റ​ഞ്ഞ സ്ഥ​ല​ത്ത് എ​ത്താ​നും മ​ണി​ക്കൂ​റു​ക​ൾ വൈ​കി.

വേ​ന​ൽ ചൂ​ടി​നെ വ​ക​വെ​ക്കാ​തെ​യു​ള്ള ആ​വേ​ശം സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്നു. സ്ഥാ​നാ​ർ​ഥി വൈ​കി​യി​ട്ടും സ്വീ​ക​ര​ണ സ്ഥ​ല​ത്ത്​ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ യു.​ഡി.​എ​ഫി​ന്​ ക​ഴി​യു​ന്നു​ണ്ട്. പ്ര​ച​ര​ണ ജാ​ഥ നാ​യി​ല​ത്ത് കോ​ള​നി​യി​ൽ എ​ത്തി​യ​പ്പോ​ൾ ചെ​മ്മീ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​രു​ക​ളെ കു​റി​ച്ച് അ​ൽ​പം രൂ​ക്ഷ​മാ​യി ത​ന്നെ സ്ഥാ​നാ​ർ​ഥി സം​സാ​രി​ച്ചു. ക​ര​യി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​ൻ 100 കോ​ടി​യു​ടെ പ​ദ്ധ​തി എ​ൽ.​ഡി.​എ​ഫ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത് എ​വി​ടെ എ​ന്ന് അ​വ​ർ ചോ​ദി​ച്ചു.

ഭ​ക്ഷ​ണം തീ​രു​മാ​നി​ച്ചി​രു​ന്ന നാ​ലു​കു​ള​ങ്ങ​ര​യി​ൽ എ​ത്തി​യ​പ്പോ​ൾ ര​ണ്ട്​ മ​ണി പി​ന്നി​ട്ടു. തു​ട​ർ​ന്ന്​ ചാ​വ​ടി, ടി.​ഡി പ​ടി​ഞ്ഞാ​റെ​ന​ട, പ​ന​യ്ക്ക​ൽ പു​ര​യി​ടം, ഇ​ല്ലി​ക്ക​ൽ, റോ​ഡ് മു​ക്ക് ചാ​പ്പ​ക്ക​ട​വ് പി​ന്നി​ട്ട​പ്പോ​ഴേ​ക്കും ഏ​റെ വൈ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​ള്ളി​ത്തോ​ട്ടി​ൽ നി​ന്ന് തീ​ര​ദേ​ശ​ത്തോ​ടെ​യു​ള്ള റോ​ഡ് ഷോ​യി​ലൂ​ടെ​യാ​യി​രു​ന്നു സ​മാ​പ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shanimol usmandevelopmentopportunityKerala Assembly Election 2026
News Summary - Dalima Jojo seeks opportunity for further development, Shanimol Usman to return
Next Story