ഭരണിക്കാവിൽ ആൽമരം മുറിച്ചത് വിവാദമാകുന്നു
text_fieldsഭരണിക്കാവ് കോയിക്കൽ
വടക്ക് മുക്കിൽ ആൽമരം
മുറിക്കുന്നു
കറ്റാനം: ശിഖരങ്ങൾ മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ ആൽമരം മുറിച്ചുകടത്തിയ നടപടി വിവാദമാകുന്നു. ഭരണിക്കാവ് പഞ്ചായത്ത് രണ്ടാം വാർഡിലെ കോയിക്കൽ വടക്കേ ഭാഗത്ത് റോഡരികിൽ നിന്നിരുന്ന കൂറ്റൻ ആൽമരമാണ് അനധികൃതമായി മുറിച്ചുമാറ്റിയത്. വീടുകൾക്കും കടകൾക്കും മുകളിലേക്ക് ചാഞ്ഞുകിടന്നിരുന്ന മരക്കൊമ്പുകൾ നീക്കണമെന്ന കോടതി ഉത്തരവിന്റെ മറവിലാണ് മരം മുറിച്ചത്. പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് മുറിക്കുന്നവരെ ചുമതലപ്പെടുത്തിയത്. പഞ്ചായത്തും പരാതിക്കാരും ചേർന്ന് ഇതിന് പണവും നൽകി.
കൂടാതെ ലൈൻ അഴിച്ചുമാറ്റുന്നതിന് ഭീമമായ തുക വൈദ്യുതി ഓഫിസിലും പഞ്ചായത്ത് അടച്ച ശേഷമായിരുന്നു നടപടി. മുകളിലെ ശിഖരം മുറിക്കാനായി വിളിച്ചുവരുത്തിയവർ അവസരം മുതലെടുത്ത് നൂറ്റാണ്ട് പഴക്കമുള്ള മരത്തിന്റെ മുകൾ ഭാഗം പൂർണമായി വെട്ടിമാറ്റി. ഇതിൽ പ്രതിഷേധം ഉയർന്നതോടെ വെട്ടിയിട്ട തടികളുമായി സംഘം മുങ്ങുകയായിരുന്നു.
വിഷയത്തിൽ മറുപടി ആവശ്യപ്പെട്ട് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ കത്ത് നൽകിയതോടെ ഭരണ നേതൃത്വവും വെട്ടിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

