കാർഷികോത്സവത്തിൽ തിരക്കേറി
text_fieldsതാമരക്കുളം കാർഷികോത്സവത്തിലെ സ്റ്റാളുകളിലൊന്ന്
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടിയാണിക്കൽ ക്ഷേത്രമൈതാനിയിൽ നടക്കുന്ന ഓണം കാർഷികോത്സവത്തിൽ തിരക്കേറി. കാർഷികപ്രദർശനവും വിപണനവും മൂന്നിന് സമാപിക്കും. തിങ്കളാഴ്ച നടന്ന വർണോത്സവം പരിപാടിയിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപ രവി കോഓഡിനേറ്ററായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10ന് സെമിനാറിൽ പശുക്കളുടെ ഉൽപാദനക്ഷമത എന്ന വിഷയം സീനിയർ വെറ്ററിനറി സർജൻ ഡോ. സൂരജ് അവതരിപ്പിക്കും. വൈകീട്ട് മൂന്നിന് ‘മികവ് 2025’ പരിപാടിയും മെറിറ്റ് അവാർഡ് വിതരണവും പി.എൻ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

