Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം ജയിലിലടച്ചു

text_fields
bookmark_border
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം ജയിലിലടച്ചു
cancel
camera_altapl mny prathi kappa

മാരാരിക്കുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോടിപറമ്പിൽ ജിബിൻ (മടക്ക് ജിബിൻ 28) നെ കാപ്പ നിയമ പ്രകാരം ജയിലിലടച്ചു. പ്രദേശ വാസികളെ ആക്രമിച്ച് ഭയപ്പെടുത്തി നരഹത്യ ശ്രമം, മോഷണം, മയക്ക് മരുന്ന് ഉപയോഗം, പിടിച്ച് പറി, സംഘം ചേർന്നുള്ള ആക്രമണം, ദേഹോപദ്രവം ഏൽപ്പിക്കൽ, കൃത്യ നിർവ്വഹണത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങി 2014 മുതൽ മുതൽ എട്ടോളം കേസുകളിൽ പ്രതിയാണ് ഇയാൾ.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ജില്ലാ കലക്ടർ കരുതൽ തടങ്കൽ ഉത്തരവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - criminal case
Next Story