അരൂക്കുറ്റി: തദ്ദേശ തെരഞ്ഞെടുപ്പോടെ രൂക്ഷമായ, അരൂക്കുറ്റിയിലെ സി.പി.എം വിഭാഗീയത പരസ്യമായ വിഴുപ്പലക്കലിൽ എത്തി. അതിെൻറ തെളിവാണ് അരൂക്കുറ്റിയിലെ സി.പി.എമ്മിെൻറ അന്തകൻ എന്ന പേരിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നോട്ടീസ്. പ്രതികരണ വേദി അരൂക്കുറ്റി എന്ന പേരിൽ ഇറങ്ങിയ നോട്ടീസിൽ അരൂക്കുറ്റിക്കാരനായ സി.പി.എം ഏരിയ സെൻറർ അംഗത്തെ പേരെടുത്ത് രൂക്ഷ വിമർശനമുയർത്തുന്നു.
മുൻ വാർഡ് മെംബർ കൂടിയായ ഇദ്ദേഹമാണ് അരൂക്കുറ്റി പഞ്ചായത്തിൽ ഇടതുപക്ഷത്തിെൻറ തുടർഭരണത്തിെൻറ അന്തകനായതെന്ന വിമർശനവുമുണ്ട്. അരൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചതിെൻറ പേരിൽ ജില്ല കമ്മിറ്റിക്ക് പരാതിയുള്ള വ്യക്തിയാണ് ഇദ്ദേഹമെന്നും നോട്ടീസിൽ തുറന്നടിക്കുന്നു. ഇദ്ദേഹത്തിെൻറ സ്വത്ത് വകകൾ ഇ.ഡിയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം ആവശ്യവും ഉന്നയിക്കുന്നുണ്ട്. മൂന്ന്, ഒമ്പത്, പത്ത് വാർഡുകളിൽ ലോക്കൽ കമ്മിറ്റി നേതാക്കൽ ഉൾപ്പെടെ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.