കൊലക്കേസ് പ്രതിക്ക് അംഗത്വം; സി.പി.എമ്മിൽ പുതിയ വിവാദം
text_fieldsആലപ്പുഴ: നാടൻബോംബ് സ്ഫോടനത്തിൽ ഗുണ്ട കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് സി.പി.എമ്മിൽ അംഗത്വം നൽകിയതിനെ ചൊല്ലി വിവാദം. കേസിലെ മൂന്നാംപ്രതി സജിമോനാണ് ആലപ്പുഴ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ആശ്രമം ലോക്കൽ കമ്മിറ്റിയിലെ മന്നത്ത് ബി ബ്രാഞ്ചിൽ അംഗത്വം നൽകിയത്.
കഴിഞ്ഞദിവസം ലോക്കൽ സെക്രട്ടറി പങ്കെടുത്ത ബ്രാഞ്ച് സ്ക്രൂട്ടിനിയിൽ അംഗത്വം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഒരുവിഭാഗം പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഇത്. ക്രിമിനലുകൾ, മാഫിയ-ഗുണ്ടസംഘങ്ങളിൽ ഉൾപ്പെട്ടവർ എന്നിവർക്ക് അംഗത്വം നൽകരുതെന്ന പാർട്ടി നയരേഖയിലെ നിർദേശം അവഗണിച്ചാണ് തീരുമാനം. ഇതിനെതിരെ പാർട്ടിനേതൃത്വത്തിന് ഒരുവിഭാഗം പ്രവർത്തകർ പരാതി നൽകാനൊരുങ്ങുകയാണ്.
2021ൽ നവംബർ 18ന് ചാത്തനാട് പൊതുശ്മശാനത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ നിരവധി കേസുകളിൽ പ്രതിയായ തോണ്ടൻകുളങ്ങര കിളിയൻപറമ്പിൽ കണ്ണൻ (അരുൺകുമാർ-30) ആണ് കൊല്ലപ്പെട്ടത്.
ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവം. സംഘർഷത്തിനിടെ കൈവശമുണ്ടായിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് കണ്ണൻ മരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

