േഫസ്ബുക്കിൽ നമ്പൂതിരിക്കഥയുമായി സി.പി.എം നേതാവ്; അസ്വാരസ്യങ്ങൾ വീണ്ടും മറനീക്കുന്നു
text_fieldsആലപ്പുഴ: അമ്പലപ്പുഴയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് സി.പി.എമ്മിനുള്ളിൽ പുകയുന്ന അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത്. തെൻറ പിൻഗാമിയായി എച്ച്. സലാം മികച്ച വിജയം നേടിയ സാഹചര്യത്തിൽ ജി. സുധാകരൻ ചൊവ്വാഴ്ച രാവിലെ േഫസ്ബുക്ക് പോസ്റ്റ് ഇട്ടതിനെത്തുടർന്നാണ് സംഭവം.
സി.പി.എം അമ്പലപ്പുഴ ഏരിയ സെൻറർ അംഗവും വണ്ടാനം മുൻ എൽ.സി സെക്രട്ടറിയുമായ എ.പി. ഗുരുലാൽ 'ഒരു നമ്പൂതിരിക്കഥ' ശീർഷകത്തിൽ വൈകീട്ട് ഇട്ട പോസ്റ്റ് ഇങ്ങനെ: 'നമ്പൂതിരി അദ്ദേഹത്തിെൻറ പുരയിടത്തിൽ തേങ്ങ ഇടാൻ പോയി. പുരയിട കുടികിടപ്പുകാരെൻറ മകൻ അവിടുന്ന് ഒരുതേങ്ങ എടുത്ത് കൊണ്ടുപോയി. ഇത് കണ്ട നമ്പൂതിരി തേങ്ങ പിടിച്ചുവാങ്ങാൻ പയ്യെൻറ പിറകെ ഓടി. കുട്ടിയുടെ അത്രയും വേഗത്തിൽ നമ്പൂതിരിക്ക് ഓടാൻ കഴിഞ്ഞില്ല. തേങ്ങ തിരിച്ച് വാങ്ങാൻ കഴിയത്തിെല്ലന്ന് മനസ്സിലാക്കിയ നമ്പൂതിരി അവസാനം ആ കുട്ടിയോട് വിളിച്ച് പറഞ്ഞു; തേങ്ങ ഞാൻ തന്നുവിട്ടതാണെന്ന് അമ്മയോട് പറഞ്ഞേക്കണേ...'
സി.പി.എം നേതാവിെൻറ പോസ്റ്റ് സ്വന്തം പാർട്ടിക്കെതിരായ വിമർശനമാണെന്നാണ് സൂചന. പോസ്റ്റിന് കീഴിൽ കാര്യത്തിെൻറ പൊരുൾ അറിഞ്ഞും അറിയാതെയുമായി കമൻറുകൾ വരുന്നുണ്ട്. നിയുക്ത എം.എൽ.എ എച്ച്. സലാമിെൻറ വീട് സ്ഥിതിചെയ്യുന്നത് ഗുരുലാൽ സെക്രട്ടറിയായ വണ്ടാനം ലോക്കൽ കമ്മിറ്റി പരിധിയിലാണ്.
ട്രോളുകളിൽ സ്ഥിരമായി സ്ഥാനം പിടിക്കുന്ന ജഗതി ശ്രീകുമാറിെൻറ പ്രശസ്തമായ 'ഇത് എന്നെക്കുറിച്ചാണ്.. എന്നെക്കുറിച്ച് മാത്രമാണ്' എന്ന സിനിമ ഡയലോഗ് അടക്കമുള്ള കമൻറുകളും പോസ്റ്റിന് കീഴിലുണ്ട്.