Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എം ആലപ്പുഴ ജില്ല...

സി.പി.എം ആലപ്പുഴ ജില്ല സമ്മേളനം പ്രതിനിധി സമ്മേളനത്തിൽ ഒതുങ്ങും; പൊ​തു​സ​മ്മേ​ള​നവും ക​ലാ​പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കും

text_fields
bookmark_border
സി.പി.എം ആലപ്പുഴ ജില്ല സമ്മേളനം പ്രതിനിധി സമ്മേളനത്തിൽ ഒതുങ്ങും; പൊ​തു​സ​മ്മേ​ള​നവും ക​ലാ​പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കും
cancel

ആ​ല​പ്പു​ഴ: കോ​വി​ഡ്​ രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല സ​മ്മേ​ള​നം പ്ര​തി​നി​ധി സ​മ്മേ​ള​നം മാ​ത്ര​മാ​ക്കി ചു​രു​ക്കാ​ൻ സി.​പി.​എം തീ​രു​മാ​നം. രാ​ഷ്ട്രീ​യ തി​രു​വാ​തി​ര​യ​ട​ക്കം കൂ​ട്ടം​ചേ​ര​ലു​ക​ൾ​ക്ക്​ ഇ​ടം​ന​ൽ​കു​ന്ന​തൊ​ക്കെ ഒ​ഴി​വാ​ക്കാ​നാ​ണ്​ തി​രു​വ​ന​ന്ത​പു​രം അ​ട​ക്കം ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ളി​ലെ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി-​സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി.​പി.​ഐ അ​ട​ക്കം പാ​ർ​ട്ടി​ക​ൾ പ​രി​പാ​ടി​ക​ളൊ​ക്കെ മാ​റ്റി​യ​തും ക​ണ​ക്കി​ലെ​ടു​ത്തി​ട്ടു​ണ്ട്. വ​ള​ന്‍റി​യ​ർ മാ​ർ​ച്ച്, പ​താ​ക, കൊ​ടി​മ​ര ജാ​ഥ, പൊ​തു​സ​മ്മേ​ള​നം, സെ​മി​നാ​റു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യൊ​ക്കെ ഒ​ഴി​വാ​ക്കും. 28, 29, 30 തീ​യ​തി​ക​ളി​ൽ​ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലാ​ണ്​ ജി​ല്ല സ​മ്മേ​ള​നം.

ബു​ധ​നാ​ഴ്​​ച ചേ​ർ​ന്ന ജി​ല്ല ക​മ്മി​റ്റി-​സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ന്​ അം​ഗീ​കാ​രം ന​ൽ​കി. ജി​ല്ല​യി​ലെ പ​ല ക​മ്മി​റ്റി​യി​ലും പ്രാ​ദേ​ശി​ക​മാ​യി വി​ഭാ​ഗീ​യ​ത നി​ല​നി​ൽ​ക്കു​ന്ന​താ​യി​ ​ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​​ണ്ടെ​ന്നാ​ണ്​ വി​വ​രം. ആ​ല​പ്പു​ഴ മു​ത​ൽ തെ​ക്കോ​ട്ടു​ള്ള പ​ല ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ലും ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ മ​ത്സ​ര​ത്തി​ലേ​ക്ക്​ നീ​ങ്ങി​യ​ത്​ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ്.

കു​ട്ട​നാ​ട്ടി​ല​ട​ക്കം കേ​ന്ദ്ര​മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ​ര​സ്യ​ലം​ഘ​നം ഉ​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ പാ​ർ​ട്ടി അം​ഗ​ങ്ങ​ളാ​യ ജീ​വ​ന​ക്കാ​ർ​ക്ക്​ ക​ടു​ത്ത നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന​ത​ട​ക്കം നി​ർ​ദേ​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പ്ര​തി​നി​ധി സ​മ്മേ​ള​നം പൂ​ർ​ണ​മാ​യും കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​കു​മെ​ന്ന്​ ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid protocol breachCPM
News Summary - CPM district conference in Alappuzha will be limited to delegates' meeting
Next Story