Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right​പ്ര​തി​ഭ...

​പ്ര​തി​ഭ എം.​എ​ൽ.​എ​യു​ടെ ചി​ത്രം ഒ​ഴി​വാ​ക്കി​യു​ള്ള പോ​സ്​​റ്റ​ർ: ഫേസ്ബുക്ക് പോസ്​റ്റിനെച്ചൊല്ലി സി.പി.എമ്മിലെ വിവാദം

text_fields
bookmark_border
CPM controversy over Facebook post: Leaders dissatisfied
cancel

കാ​യം​കു​ളം: മുേ​ട്ട​ൽ പാ​ലം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​നെ​ച്ചൊ​ല്ലി സി.​പി.​എ​മ്മി​ലെ വി​വാ​ദ​ത്തി​ൽ നേ​തൃ​ത്വ​ത്തി​ന് അ​സം​തൃ​പ്തി. യു. ​പ്ര​തി​ഭ എം.​എ​ൽ.​എ​യു​ടെ ചി​ത്രം ഒ​ഴി​വാ​ക്കി​യു​ള്ള പോ​സ്​​റ്റ​ർ സി.​പി.​എം ഏ​രി​യ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ് വി​വാ​ദ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ പോ​സ്​​റ്റ​ർ ആ​ശം​സ​ക​ളു​മാ​യി ഡി.​വൈ.​എ​ഫ്.െ​എ​യി​ലെ ഒ​രു​വി​ഭാ​ഗ​വും പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച​യാ​ണ് സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ശം​സ​ക​ളു​മാ​യി പോ​സ്​​റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ന് താ​ഴെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി അ​ണി​ക​ൾ എ​ത്തി​യ​തോ​ടെ നേ​തൃ​ത്വം വെ​ട്ടി​ലാ​യി. അ​നാ​വ​ശ്യ​വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​തി​ൽ ജി​ല്ല നേ​തൃ​ത്വ​വും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തോ​ടെ പോ​സ്​​റ്റ​ർ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങിെൻറ നോ​ട്ടീ​സി​ൽ​നി​ന്ന്​ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ​യും ചി​ല ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഒ​ഴി​വാ​ക്കി​യ​താ​ണ് അ​സം​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നോ​ട്ടീ​സ് ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കോ​വി​ഡ് പ്രോേ​ട്ടാ​കോ​ൾ പാ​ലി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ൽ പേ​രെ നോ​ട്ടീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തെ​ന്നാ​ണ് ഇ​വ​രു​ടെ ന്യാ​യം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ​യും മ​ന്ത്രി ജി. ​സു​ധാ​ക​ര​െൻറ​യും ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പോ​സ്​​റ്റ​ർ പ്ര​ച​രി​പ്പി​ച്ച​ത്. എ.​എം. ആ​രി​ഫ്​ എം.​പി​യും ചി​ത്ര​ത്തി​ൽ​നി​ന്ന്​ ഔ​ട്ടാ​യി. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ നാ​ലു​പേ​ര​ു​ടെ​യും ചി​ത്രം ഉ​ൾ​ക്കൊ​ള്ളി​ച്ച്​ പു​തി​യ പോ​സ്​​റ്റ​ർ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookcpm
News Summary - CPM controversy over Facebook post: Leaders dissatisfied
Next Story