സി.പി.ഐ ജില്ലസമ്മേളനം ഹരിപ്പാട്; 21ന് തുടക്കം
text_fieldsആലപ്പുഴ: സി.പി.ഐ ജില്ല സമ്മേളനം ഈമാസം 21 മുതൽ 24വരെ ഹരിപ്പാട് നാരകത്തറ ഗ്രീൻപാലസിൽ നടക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പ്രതിഭാസംഗമം കവി ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
22ന് വൈകീട്ട് പതാകജാഥ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ ജാഥ നയിക്കും. വൈകീട്ട് അഞ്ചിന് എൻ.സുകുമാരപിള്ള പതാക ഉയർത്തും. പൊതുസമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് ഇപ്റ്റയുടെ നാടൻ പാട്ടുകൾ.
23ന് രാവിലെ 10.30ന് പി.കെ. മേദിനി പതാക ഉയർത്തും. 11ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ, സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ, മന്ത്രി പി. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. 24ന് പ്രതിനിധി സമ്മേളനം തുടരും.വാർത്തസമ്മേളനത്തിൽ ജില്ലസെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജില്ല അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി.കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

