Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒമ്പത്​ കേന്ദ്രത്തിൽ...

ഒമ്പത്​ കേന്ദ്രത്തിൽ കോവിഡ്​ വാക്​സിൻ കുത്തിവെപ്പ്​ ഇന്ന്​

text_fields
bookmark_border
covid vaccine in alappuzha
cancel

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ഒ​മ്പ​ത്​ കേ​ന്ദ്ര​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രി​ല്‍ വി​വി​ധ വി​ഭാ​ഗ​ത്തി​ലെ പ്ര​തി​നി​ധി​ക​ൾ ശ​നി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ചെ​ങ്ങ​ന്നൂ​ര്‍-​മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​ക​ള്‍, കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി, ആ​ര്‍.​എ​ച്ച്.​ടി.​സി ചെ​ട്ടി​കാ​ട്, പു​റ​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, ചെ​മ്പും​പു​റം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം, സേ​ക്ര​ഡ്​ ഹാ​ര്‍ട്ട് ആ​ശു​പ​ത്രി ചേ​ര്‍ത്ത​ല എ​ന്നി​വി​ട​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍.

ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി, ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ (എ​ന്‍.​എ​ച്ച്.​എം) ഡോ. ​കെ.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, ജി​ല്ല മാ​സ് മീ​ഡി​യ ഓ​ഫി​സ​ര്‍ പി.​എ​സ്. സു​ജ, ജി​ല്ല ന​ഴ്​​സി​ങ്​ ഓ​ഫി​സ​ര്‍ ഗീ​ത, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്​​റ്റ​ൻ​റ്​ സ​ജി പി. ​സാ​ഗ​ര്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ റോ​ഷ​ന്‍, ലേ​ഡി ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വ​സ​ന്തി ലാ​റ, സ്​​റ്റോ​ര്‍ സൂ​പ്ര​ണ്ട് എ​സ്. സ​തീ​ഷ്, ഡ്രൈ​വ​ര്‍ സ​ന്തോ​ഷ്, ടി.​ബി സെൻറി​ലെ ലാ​ബ് ടെ​ക്‌​നീ​ഷ​ന്‍ എ. ​ജ​യ തു​ട​ങ്ങി​യ​വ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കും.

വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ര​ജി​സ്​​റ്റ​ർ ചെ​യ്ത ആ​രോ​ഗ്യ-​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ക്കും വാ​ക്‌​സി​നേ​ഷ​ന് വി​ധേ​യ​രാ​കേ​ണ്ട പൊ​തു​ജ​ന​ങ്ങ​ള്‍ക്കും പ്ര​ചോ​ദ​നം ന​ൽ​കാ​ൻ വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ല്‍പെ​ട്ട ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ്​ വാ​ക്‌​സി​ന്‍ എ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccinealappuzha
News Summary - covid vaccine in nine centers today
Next Story