ആലപ്പുഴ: ജില്ലയില്‍ നിലവിലെ ആറ് മെഗാ ക്യാമ്പുകള്‍ കൂടാതെ രണ്ട് മെഗാ ക്യാമ്പുകള്‍ കൂടി വാക്സിനേഷനുവേണ്ടി ആരംഭിച്ചതായി ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. പുന്നപ്ര വിജ്ഞാന പ്രദായിനി വായനശാല, മാരാരിക്കുളം ജനക്ഷേമം ജങ്ഷനിലെ സൈക്ലോണ്‍ ഷെല്‍ട്ടര്‍ എന്നിവിടങ്ങളിലാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി വാക്സിനേഷന് കേന്ദ്രം സജ്ജമാക്കിയത്.
60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ക്യാമ്പുകളില്‍ നേരിട്ടെത്തി രജിസ്ട്രേഷന് നടത്തി വാക്സിന് സ്വീകരിക്കാം. ചേർത്തല ടൗൺ ഹാൾ, ആലപ്പുഴ എസ്.ഡി.വി. സെൻറിനറി ഹാൾ, ഹരിപ്പാട് കാവൽ മാർത്തോമ ഡെവലപ്മെൻറ് സെൻറർ, കായംകുളം ടൗൺഹാൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, മാവേലിക്കര ടൗണ്‍ ഹാള്‍ എന്നിവയാണ് മറ്റ് ആറ് കേന്ദ്രങ്ങള്‍.
രാവിലെ 9.30 മുതൽ ഇവിടെ വാക്സിനേഷൻ ആരംഭിക്കും. വണ്ടാനം മെഡിക്കല്‍ കോളജില്‍ അഞ്ച് കേന്ദ്രങ്ങള്‍ വാക്സിനേഷനായി പ്രവര്‍ത്തിക്കുന്നുണ്ട്.
രണ്ടാം ഡോസ് സ്വീകരിക്കാം
ആലപ്പുഴ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി ഒന്നാമത്തെ ഡോസ് കോവാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചശേഷം 28 ദിവസം പൂർത്തിയാക്കിയവർക്ക് കുടുംബാരോഗ്യ കേന്ദ്രം കലവൂർ, സി.എച്ച്.സി എടത്വ, ഡബ്ല്യു ആൻഡ് സി ആലപ്പുഴ, ജനറൽ ആശുപത്രി ആലപ്പുഴ കേന്ദ്രങ്ങളിലെത്തി വ്യാഴാഴ്ച രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു.