കോവിഡ്; രണ്ട് മരണം
text_fieldsആലപ്പുഴ: കോവിഡ് ബാധിച്ച് ജില്ലയിൽ രണ്ട്പേർ മരിച്ചു. 67 വയസ്സുള്ള ചമ്പക്കുളം സ്വദേശിയും 78 വയസ്സുള്ള കുത്തിയതോട് സ്വദേശിനിയുമാണ് മരിച്ചത്. രണ്ടു പേരും മറ്റ് രോഗങ്ങൾക്ക് ചികിത്സയിലുള്ളവരായിരുന്നു. ജില്ലയിൽ മേയ് മുതൽ ഇതുവരെ 359 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ 143 പേർ കോവിഡ് ബാധിതരാണ്. 10 പേർക്ക് തിങ്കളാഴ്ച പുതുതായി സ്ഥിരീകരിച്ചു. നിലവിൽ ആരുടേയും നില ഗുരുതരമല്ല. കലക്ടറുടെ അധ്യക്ഷതയിൽ ദ്രുത കർമസേന യോഗം ചേർന്ന് നിർദേശങ്ങൾ പുറപ്പെടുവിച്ചു. രോഗകാരികളായ ഒമിക്രോൺ വകഭേദങ്ങൾ മൂലം ഉണ്ടാകുന്ന കോവിഡിന് തീവ്രത കുറവാണെങ്കിലും പകർച്ചാ സ്വഭാവം കൂടുതലാണ്.
മറ്റ് രോഗങ്ങളുള്ളവരിലും പ്രായമായവരിലും രോഗം ഗുരുതരമാകാം എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. ജില്ലയിലെ പ്രധാന ആശുപത്രികളിലെ പരിശോധനാ ചികിത്സാ സൗകര്യങ്ങൾ യോഗം വിലയിരുത്തി. ആവശ്യമായ സജ്ജീകരണങ്ങൾ ലഭ്യമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.
ആരോഗ്യവകുപ്പ് നിർദേശങ്ങൾ
- പനി ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം
- മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും പൊതു ഇടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം
- പൊതുജനങ്ങളും പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് കോവിഡിനെ പ്രതിരോധിക്കാൻ ഉചിതമാണ്.
- കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകിയോ സാനിറ്റൈസർ പുരട്ടിയോ അണുവിമുക്തമാക്കണം.
- പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളിൽ വിടരുത്
- ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണം.
- അത്യാവശ്യ സന്ദർഭങ്ങളിൽ ആശുപത്രി സന്ദർശനം നടത്തുകയാണെങ്കിൽ മാസ്ക് നിർബന്ധമായും ധരിക്കണം.
- ആശുപത്രി ജീവനക്കാർ മാസ്ക് വ്യക്തിസുരക്ഷ ഉപാധികൾ എന്നിവ ഉപയോഗിക്കുന്നു വെന്ന് ഉറപ്പാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

