കായംകുളം: കോവിഡ് ബാധിച്ച് മരിച്ചയാളെ ജമാഅത്തെ ഇസ്ലാമി റെസ്ക്യു വിഭാഗമായ െഎഡിയൽ റിലീഫ് വിങ്ങിെൻറ നേതൃത്വത്തിൽ സംസ്കരിച്ചു. പത്തിയൂർ പഞ്ചായത്ത് മലമേൽഭാഗം ആനന്ദ ഭവനത്തിൽ സദാനന്ദെൻറ (62) സംസ്കാരച്ചടങ്ങാണ് തിങ്കളാഴ്ച വീട്ടുവളപ്പിൽ നടത്തിയത്.
െഎ.ആർ.ഡബ്ല്യു ജില്ല ക്യാപ്റ്റൻ എം. ഫസലുദ്ദീെൻറ നേതൃത്വത്തിൽ ആറ് സന്നദ്ധ പ്രവർത്തകരാണ് പെങ്കടുത്തത്. ഹെൽത്ത് ഇൻസ്പെക്ടർ അൻഷാദ് മേൽനോട്ടം വഹിച്ചു.
സി.പി.എം ജില്ല കമ്മിറ്റി അംഗവും നഗരസഭ ചെയർമാനുമായ എൻ. ശിവദാസെൻറ സഹോദരനായ സദാനന്ദന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രി ചികിത്സക്കിടെയാണ് രോഗം ബാധിച്ചത്.