Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ് പ്രതിരോധം:...

കോവിഡ് പ്രതിരോധം: ന​ഗ​ര​സ​ഭ​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും 15 ജീ​വ​ന​ക്കാ​രെ വീ​തം നി​യോ​ഗി​ച്ചു

text_fields
bookmark_border
covid
cancel

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് 19 വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നു​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച് ജി​ല്ല ക​ല​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​ർ ഉ​ത്ത​ര​വാ​യി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും 10 ജീ​വ​ന​ക്കാ​രെ​ക്കൂ​ടി നി​യോ​ഗി​ച്ചു. സ്‌​കൂ​ൾ അ​ധ്യാ​പ​ക​രാ​യ 780 ജീ​വ​ന​ക്കാ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്​​ച നി​യോ​ഗി​ച്ച​ത്. മു​മ്പ് അ​ഞ്ചു പേ​രെ വീ​തം നി​യോ​ഗി​ച്ചി​രു​ന്നു. ഇ​തോ​ടെ ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലും 15 ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ർ മേ​യ് മൂ​ന്നി​ന് ചു​മ​ത​ല​യേ​ൽ​ക്ക​ണം. ജീ​വ​ന​ക്കാ​ർ ചു​മ​ത​ല​യേ​റ്റ​വി​വ​രം ഉ​റ​പ്പാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഇ​തു കൂ​ടാ​തെ കോ​വി​ഡ് ബ്രി​ഗേ​ഡി​ൽ​നി​ന്ന് എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു. 780 പേ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും കൗ​ൺ​സി​ല​ർ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല, മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​ക​ൾ, അ​രൂ​ക്കു​റ്റി, പാ​ണാ​വ​ള്ളി, പെ​രു​മ്പ​ളം, കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ, മ​ണ്ണ​ഞ്ചേ​രി, പു​ന്ന​പ്ര തെ​ക്ക്, കൈ​ന​ക​രി, നെ​ടു​മു​ടി, കാ​വാ​ലം, നീ​ലം​പേ​രൂ​ർ, മു​ട്ടാ​ർ, രാ​മ​ങ്ക​രി, ചെ​റി​യ​നാ​ട്, പാ​ണ്ട​നാ​ട്, വെ​ൺ​മ​ണി, കു​മാ​ര​പു​രം, ചെ​റു​ത​ന, പ​ള്ളി​പ്പാ​ട്, ഭ​ര​ണി​ക്കാ​വ്, മാ​വേ​ലി​ക്ക​ര- താ​മ​ര​ക്കു​ളം, ചേ​പ്പാ​ട് എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു കൂ​ടി ഇ​ന്ന​ലെ കൗ​ൺ​സി​ല​ർ​മാ​രെ നി​യ​മി​ച്ചു.

കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം ജി​ല്ല ത​ല​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. നി​യ​മ​നം ല​ഭി​ച്ച​വ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി മു​മ്പാ​കെ ഹാ​ജ​രാ​യി ചു​മ​ത​ല​യേ​ൽ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19alappuzha
News Summary - covid Defense: 15 employees were deployed in municipal councils and panchayats.
Next Story