കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പരിശോധന വർധിപ്പിക്കും
text_fieldsആലപ്പുഴ: കോവിഡ് 19 വ്യാപനം തടയാനായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ആർ.ടി.പി.സി.ആർ. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചതായി കലക്ടർ എ. അലക്സാണ്ടർ. ജില്ലയിലെ കോവിഡ് 19 സ്ഥിതി വിലയിരുത്തുന്നതിനായിചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കണ്ടെയ്ൻമെൻറ് സോണുകളിലും ആലപ്പുഴയടക്കമുള്ള ബീച്ചുകളിലും കർശനനിയന്ത്രണം ഏർപ്പെടുത്തും.
പത്തുവയസ്സിനുതാഴെയുള്ള കുട്ടികൾ, അറുപതുവയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ എന്നിവർ ബീച്ചുകളിലെത്തുന്നത് ഒഴിവാക്കണം. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകളിൽ സാനിറ്റൈസർ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട നഗരസഭകളെയും പഞ്ചായത്തുകളെയും ചുമതലപ്പെടുത്തി. ബസിൽ കയറുന്നവർ സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം.
മാർക്കറ്റുകളിൽ കൂട്ടംകൂടുന്നത് ഒഴിവാക്കണം.ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ്, സബ് കലക്ടർ എസ്. ഇലക്കിയ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിത കുമാരി, വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.ജി. അഭിലാഷ്, ഡി.ടി.പി.സി. സെക്രട്ടറി എം. മാലിൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

