കോവിഡ് വ്യാപനം: പരിശോധന കർശനമാക്കി പൊലീസ്
text_fieldsആലപ്പുഴ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിൽ പരിശോധന ശക്തമാക്കി പൊലീസ്. ബീച്ച് അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ, നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ, ഹൗസ്ബോട്ടുകൾ എന്നിവിടങ്ങളിൽ ശനിയാഴ്ച പരിശോധന നടത്തി. കോവിഡ് ലംഘനുമായി ബന്ധപ്പെട്ട് 70 കേസുകളായി 49 േപരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 324 പേർക്കെതിരെയും സമൂഹഅകലം പാലിക്കാത്തതിന് 297 പേർക്കെതിരെയും നടപടിയെടുത്തു. കെണ്ടയ്ൻമെൻറ് സോണുകളിൽ പൊലീസ് നിരീക്ഷണം കർശനമാക്കി.
എല്ലാ വ്യാപാര കേന്ദ്രങ്ങളുടെ അകത്തും പുറത്തും കോവിഡ്-19 മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് വ്യാപാരികൾ ഉറപ്പുവരുത്തണം. അല്ലെങ്കിൽ സ്ഥാപന ഉടമകള്‍ക്ക് എതിരെ നടപടിയെടുക്കും.
ക്ഷേത്രങ്ങള്‍, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിൽ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുത്.
പ്രവേശിക്കുന്ന ആളുകള്‍ സാമൂഹിക അകലം പാലിച്ച് ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത് ലംഘിച്ചാൽ ആരാധാനാലയങ്ങളുടെ അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ബീച്ചുകളിൽ 10 വയസ്സിൽ താഴെയുള്ള കുട്ടികളെയും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും പ്രവേശിപ്പിക്കില്ലെന്നും ജില്ല പൊലീസ് മേധാവി പി.എസ്. സാബു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

