കള്ളനോട്ട് കേസ്: ഒരാൾകൂടി അറസ്റ്റിൽ
text_fieldsഹനീഷ് ഹക്കിം
ആലപ്പുഴ: വനിത കൃഷി ഓഫിസർ ഉൾപ്പെട്ട കള്ളനോട്ട് സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ. ആലപ്പുഴ സക്കറിയ ബസാറില്‍ യാഫി പുരയിടം വീട്ടില്‍ ഹനീഷ് ഹക്കിമിനെയാണ് (36) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷി ഓഫിസർ നല്കിയ മൊഴിയും ഫോൺകാൾ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതോടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. ആലപ്പുഴ കോണ്‍വെന്റ് സ്ക്വയറിലെ ഫെഡറൽ ബാങ്ക് മാനേജർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ സബ് ഇന്‍സ്പെക്ടർ വി.ഡി. റെജിരാജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന നോട്ടുകളോടൊപ്പം 500 രൂപയുടെ ഏഴ് വ്യാജ നോട്ടുമുണ്ടായിരുന്നു. തുടര്‍ന്നാണ് ബാങ്ക് മാനേജർ പരാതി നല്‍കുന്നത്.
എസ്.ഐമാരായ അനു ആർ. നായർ, മോഹന്‍കുമാർ, മനോജ് കൃഷ്ണ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാഗി, സിവിൽ പൊലീസ് ഓഫിസർമാരായ ഷാന്‍കുമാർ, വിപിന്‍ദാസ്, തോമസ്, അഗസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

