ദേശീയപാതയില്‍ കണ്ടെയ്നര്‍ കുടുങ്ങി; രണ്ടര മണിക്കൂർ ഗതാഗതം മുടങ്ങി
text_fieldsദേശീയ പാതയിൽ ഒറ്റപ്പുന്നയിൽ റോഡിന് കുറുകെ
കണ്ടെയ്നര്‍ ലോറി കുടുങ്ങിയപ്പോൾ
ചേര്‍ത്തല: കണ്ടെയ്നര്‍ ലോറി ദേശീയപാതക്കു കുറുകെ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ടരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചേര്‍ത്തല ഒറ്റപ്പുന്ന അടിപ്പാതക്കു സമീപം തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ചേര്‍ത്തല നഗരത്തില്‍ നിന്ന് ചരക്കുമായി പാതയിലേക്കു കയറുന്നതിനിടെയാണ് ലോറി കുഴിയില്‍ താഴ്ന്ന് കുടുങ്ങിയത്. വടക്കന്‍ഭാഗത്തേക്കു വാഹനങ്ങള്‍ കടത്തിവിട്ടിരുന്ന സർവിസ് റോഡില്‍ യാത്ര പൂര്‍ണമായും മുടങ്ങുന്ന തരത്തിലായിരുന്നു ലോറി കിടന്നത്.
ഇതോടെ തെക്കന്‍ ഭാഗത്തേക്കുള്ള യാത്ര പൂര്‍ണമായും നിലച്ചു. വാഹനങ്ങളുടെ നിര പട്ടണക്കാടു വരെ നീണ്ടു. പൊലീസെത്തി നഗരത്തിലൂടെ വാഹനങ്ങള്‍ കയറ്റിവിട്ടാണ് താൽക്കാലിക ക്രമീകരണമൊരുക്കിയത്. പിന്നീട് െക്രയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയാണ് വൈകീട്ട് ഗതാഗത തടസ്സം നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

