Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരിയാർ സ്മാരക നിർമാണം നിലച്ചു; അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ

text_fields
bookmark_border
പെരിയാർ സ്മാരക നിർമാണം നിലച്ചു; അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ
cancel
camera_alt

പ​ണി​തീ​രാ​ത്ത പെ​രി​യാ​ർ സ്മാ​ര​കം

അരൂക്കുറ്റി: വൈക്കം സത്യഗ്രഹ സമര നായകൻ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മരണക്കായി അരൂക്കുറ്റി കൈതപ്പുഴ കായലോരത്ത് നിർമിക്കുന്ന തന്തൈ പെരിയോർ സ്മാരക നിർമാണം നിലച്ചിട്ട് അഞ്ച് മാസം. ബന്ധപ്പെട്ടവരുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കർ കൂടിയായ ഷാനിമോൾ ഉസ്മാൻ എം.എൽ.എ പറഞ്ഞു.

പുതിയ ഭരണം നിലവിൽ വരുന്നതിനു മുമ്പ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാറ്റിലിനും അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് അരൂക്കുറ്റിയിൽ നവോത്ഥാന നായകരിലൊരാളായ പെരിയാറിന് സ്മാരകം പണിയാൻ പദ്ധതിയിട്ടത്. 125 വർഷം മുമ്പാണ് വൈക്കം സമര നായകൻ ഇ.വി. രാമസ്വാമി നായ്ക്കരെ തിരുവിതാംകൂർ രാജാവ് രാജ്യദ്രോഹ കുറ്റം ചുമത്തി അരൂക്കുറ്റിയിലുണ്ടായിരുന്ന ജയിലിൽ അടച്ചത്. അയിത്തത്തിനും തീണ്ടലിനും സഞ്ചാര സ്വാതന്ത്യ നിഷേധത്തിനുമെതിരെ 1924 മാർച്ച് 30 ന് ആരംഭിച്ച വൈക്കം സത്യഗ്രഹം കേരളംകണ്ട ജനകീയ പ്രക്ഷോഭങ്ങളിൽ പ്രമുഖമായിരുന്നു. യാഥാസ്ഥിതിക എതിർപ്പുകളെ അതിജീവിച്ച് 604 ദിവസം നീണ്ടുനിന്ന സമരം ലക്ഷ്യം നേടി.

ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ ഗതി നിർണയിക്കാൻ വൈക്കം സത്യഗ്രഹത്തിന് കഴിഞ്ഞു. സ്വാതന്ത്യസമര പ്രസ്ഥാനത്തിന്റെ ദക്ഷിണേന്ത്യയിലെ മുന്നണി പോരാളിയായ ഇ.വി. രാമസ്വാമി നായ്ക്കരുടെ നേതൃസ്ഥാനത്തേക്കുള്ള നിയോഗവും തീക്ഷ്ണമായ സമര പോരാട്ടങ്ങളുമാണ് വൈക്കം സത്യഗ്രഹത്തിന്റെ വിജയത്തിന് ആധാരം. രണ്ടുവട്ടമാണ് തിരുവിതാംകൂർ രാജാവ് സമര നേതാവായിരുന്ന പെരിയാറിനെ അരൂക്കുറ്റിയിലെ ജയിലിലടച്ചത്.

ഈ സമര സ്മൃതികൾ വീണ്ടെടുക്കാനാണ് തമിഴ്നാട് സർക്കാർ, കേരള സർക്കാർ സൗജന്യമായി നൽകിയ 55 സെന്റ് ഭൂമിയിൽ ജയിൽ മാതൃകയിൽ സ്മാരകം നിർമിക്കാൻ ഒരുങ്ങിയത്. 2025 സെപ്റ്റംബർ 26 ന് തമിഴ്നാട് മന്ത്രിയായിരുന്ന എ.വി. വേലു പെരിയാർ സ്മാരകത്തിന് അരൂക്കുറ്റിയിൽ തറക്കല്ലിട്ടു. തമിഴ്നാട് മന്ത്രി എ.പി. സ്വാമിനാഥൻ, കേരള ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാൻ, ദലീമ എം.എൽ.എ എന്നിവർ സംബന്ധിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപനം നടത്തിയാണ് നിർമാണം ആരംഭിച്ചത്.

എന്നാൽ, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് വന്നതോടെ നിർമാണം മന്ദഗതിയിലായി. തെരഞ്ഞെടുപ്പിൽ കേരളത്തിലും തമിഴ്നാട്ടിലും ഭരണമാറ്റം സംഭവിച്ചതോടെ സ്മാരക നിർമാണവും അനിശ്ചിതത്വത്തിലായി. സ്മാരകത്തിന്റെ 70 ശതമാനം പണികളും പൂർത്തിയായതാണ്. തറയിൽ ടൈൽസ് വിരിക്കൽ, ഇന്റീരിയൽ വർക്ക്, ഇലക്ട്രിക് വർക്ക്, ഗാർഡൻ എന്നിവ മാത്രമാണ് ശേഷിക്കുന്നത്. 1141 ചതുരശ്ര വിസ്തീർണത്തിൽ ഒറ്റ നിലയിൽ നാല് കോടി മുടക്കിയാണ് ജയിൽ മാതൃകയിൽ സ്മൃതി കുടീരം പൂർത്തിയാക്കുന്നത്.

ആർട്ട് ഗാലറി, ഫോട്ടോ ഗാലറി, ലൈബ്രറി, പാർക്ക്, പൊതു ടോയ്ലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയിലറ്റ്, പുൽത്തകിടി എന്നിങ്ങനെ മനോഹരമായ മാതൃകയാണ് വിഭാവനം ചെയ്തത്. തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളുടെ അതിരായ അരൂക്കുറ്റി തിരുവിതാംകൂറിന്റെ ചുങ്കപ്പുരയും പൊലീസ് സ്റ്റേഷനും റവന്യൂ അധികാരികളുടെ കേന്ദ്രവും ജയിലുമെല്ലാം പ്രവർത്തിച്ചിരുന്ന ചരിത്ര ഭൂമികയാണ്. പുതിയ കാലത്ത് സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും അരൂക്കുറ്റിയുടെയും വൈക്കത്തിന്റെയും സ്ഥലകാല ചരിത്രം വീണ്ടെടുക്കാൻ പെരിയോർ സ്മാരകവും ഈ മണ്ണും വഴിയടയാളമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

സ്മാരകം വിനോദസഞ്ചാരത്തിന് പുതിയ ഉണർവ് നൽകുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. തമിഴ്നാടിന്റെ പുതിയ അധികാര മാറ്റവും മാറിയ രാഷ്ട്രീയ കാലാവസ്ഥയും സ്മാരകത്തിന്റെ പണിക്ക് തടസ്സമാകുമോ എന്ന ആശങ്കക്കിടയിലാണ് എം.എൽ.എ മന്ത്രി തലത്തിൽ വിഷയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deputy Speaker says investigation will be conducted on Construction of Periyar memorial halted
Next Story