ആലപ്പുഴയിലെ വീട്ടമ്മയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് പരാതി
text_fieldsമരിച്ച
ഗീത പ്രദീപ്
ആലപ്പുഴ: വീട്ടമ്മയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് പഞ്ചായത്ത് അംഗം പരാതി നൽകി. ആലപ്പുഴ വടക്ക് നഗരാതിർത്തിക്ക് സമീപത്തെ ആശുപത്രിക്കെതിരെയാണ് പരാതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡില്‍ പാതിരപ്പള്ളി ഗീതാഞ്ജലിയിൽ ഗീത പ്രദീപാണ് (54) മരിച്ചത്.
കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. ശാരീരികാസ്വസ്ഥതയെ തുടർന്ന് രാവിലെ 7.45 ഓടെ ആശുപത്രിയിലെത്തിച്ച ഗീതക്ക് വേണ്ട ചികിത്സ ലഭ്യമാക്കിയില്ലെന്നാണ് ആരോപണം.
ആരോഗ്യമേഖലയിൽ ജോലിയുള്ള മകളും സഹോദരിയും ഗീതക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. കാർഡിയോളജി ഡോക്ടറുടെ സേവനമാണ് ആവശ്യമെന്നത് ഇവര്‍ അറിയിച്ചിട്ടും ഈ വിഭാഗം ഡോക്ടർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും പഞ്ചായത്ത് അംഗം ടി.പി. ഷാജി ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
മുമ്പും സമാനമായ നിരവധി സംഭവങ്ങൾ ഈ ആശുപത്രിയിൽ ഉണ്ടായതായി അറിവുള്ളതാണെന്നും ടി.പി. ഷാജി പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

