Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭിന്നശേഷിക്കാരനെ...

ഭിന്നശേഷിക്കാരനെ വീടുകയറി ആക്രമിച്ചെന്ന് പരാതി

text_fields
bookmark_border
ഭിന്നശേഷിക്കാരനെ വീടുകയറി ആക്രമിച്ചെന്ന് പരാതി
cancel

മാ​വേ​ലി​ക്ക​ര: ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ അ​യ​ൽ​വാ​സി വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. കു​റ​ത്തി​കാ​ട് വ​ല്യ​ത്ത് വീ​ട്ടി​ൽ ര​ഘു​നാ​ഥ​ൻ പി​ള്ള​യെ (60) അ​യ​ൽ​വാ​സി വ​ല്യ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​റും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​താ​യാ​ണ്​ പ​രാ​തി.സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ര​ഘു​നാ​ഥി​നെ​യും കു​ടും​ബ​ത്തെ​യും ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​മാ​യി ഇ​യാ​ൾ വേ​ട്ട​യാ​ടു​ക​യാ​ണ്.

ഇ​വ​രെ അ​സ​ഭ്യം പ​റ​യു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ര​ഘു​നാ​ഥ​ന്‍റെ ഭാ​ര്യ ശ്രീ​ദേ​വി​ക്കു​നേ​രെ സ​ന്തോ​ഷ് കു​മാ​ർ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന്​ ക​ഴി​ഞ്ഞ 29-ന്‌ ​കു​റ​ത്തി​കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം ര​ഘു​നാ​ഥ​പി​ള്ള വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ഇ​യാ​ളു​ടെ വീ​ടി​ന്‍റെ അ​തി​രു​ക​ല്ലു​ക​ൾ പി​ഴു​ത് എ​റി​ഞ്ഞു. ഇ​ത് ചോ​ദ്യം ചെ​യ്യു​ക​യും പൊ​ലീ​സി​ൽ വീ​ണ്ടും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് അ​ക്ര​മാ​സ​ക്ത​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ര​ഘു​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും അ​സ​ഭ്യം പ​റ​യു​ക​യും തു​ട​ർ​ന്ന് കാ​ർ​പ്പോ​ർ​ച്ച് മ​റ​ച്ചി​രു​ന്ന ഫൈ​ബ​ർ ഷീ​റ്റു​ക​ളും ഗ്രി​ല്ലും അ​ടി​ച്ചു ത​ക​ർ​ത്തു.

പോ​ർ​ച്ചി​ൽ കി​ട​ന്നി​രു​ന്ന കാ​റി​നും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി. ഇ​രു​മ്പു ക​മ്പി ഉ​പ​യോ​ഗി​ച്ച് ര​ഘു​നാ​ഥ​ന്‍റെ കൃ​ത്രി​മ കാ​ലി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി. ക​മ്പി തെ​റി​ച്ചു വീ​ണ് വ​ല​തു​കാ​ലി​നും പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ൽ ഗേ​റ്റി​നും കേ​ടു​പാ​ടു​ണ്ടാ​യി. അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞ്​ ര​ഘു​നാ​ഥ​നെ​യും കു​ടും​ബ​ത്തെ​യും വെ​ട്ടി​നു​റു​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ ഭീ​ഷ​ണി മു​ഴ​ക്കി. ഇ​തു കാ​ര​ണം ഈ ​കു​ടും​ബം വ​ള​രെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഇ​ത്​ സം​ബ​ന്ധി​ച്ച് ര​ഘു​നാ​ഥ​പി​ള്ള ഡി.​ജി.​പി​ക്കും,ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ,വി​ക​ലാം​ഗ ക​മീ​ഷ​ൻ ,ചെ​ങ്ങ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി.

വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ട്രെ​യി​ൻ യാ​ത്ര​ക്കി​ട​യി​ൽ ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ട് 75 ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​യു​ള്ള ആ​ളാ​ണ് ര​ഘു​നാ​ഥ​പി​ള്ള .പി​ന്നീ​ട് കൃ​ത്രി​മ​കാ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ജീ​വി​ക്കു​ന്ന​ത്. ഭാ​ര്യ​യും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ഇ​യാ​ളു​ടെ കു​ടും​ബം. എ​ൽ.​ഐ.​സി ഏ​ജ​ൻ​റാ​ണ് ര​ഘു​നാ​ഥ​ന്‍റെ ഭാ​ര്യ. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി എം.​കെ. ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsalappuzha
News Summary - Complaint that differently-abled person was attacked by breaking into his house
Next Story