മായമെന്ന് പരാതി; പെട്രോൾ പമ്പുകളിൽ പരിശോധന
text_fieldsസിവിൽ സപ്ലൈസ് അധികൃതർ ആലപ്പുഴയിലെ പെട്രോൾ പമ്പിൽ പരിശോധന നടത്തുന്നു
ആലപ്പുഴ: പെട്രോളിലും ഡീസലിലും മായമെന്ന പരാതിയിൽ ജില്ലയിലെ വിവിധ പമ്പുകളിൽ സിവിൽ സപ്ലൈസ് അധികൃതർ പരിശോധന നടത്തി. ജില്ല സപ്ലൈ ഓഫിസർ ടി. ഗാനാദേവിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് നാല് പമ്പുകളിൽ ആദ്യഘട്ട പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്താനായില്ല. ഇന്ധനത്തിന്റെ അളവിലെ കുറവ്, പ്രീമിയം പെട്രോളിന് പകരം സാധാരണ പെട്രോൾ നൽകി കൂടുതൽ തുക ഈടാക്കൽ, മായം ചേർത്ത പെട്രോളിൽ മൈലേജ് കുറയുന്നു തുടങ്ങിയ പരാതികളാണ് ലഭിച്ചത്. പരിശോധനക്ക് വിദഗ്ധരുടെ സഹായവും തേടി. മാവേലിക്കര താലൂക്ക് സപ്ലൈ ഓഫിസർ കെ. മായാദേവി, അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫിസർ എൽ.സി. സീന, കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസർ ജി. ഓമനക്കുട്ടൻ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ. ബിജേഷ് കുമാർ, എം.ഐ. മുനീർ എന്നിവർ നേതൃത്വം നൽകി.

