അമ്പലപ്പുഴ: രോഗിയുടെ കൂട്ടിരിപ്പുകാരി സുരക്ഷ ജീവനക്കാരിയെ മർദിച്ചതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിലെ സുരക്ഷ ജീവനക്കാരി കളർകോട് സ്വദേശി ബിന്ദുവിനാണ് മർദനമേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ടോടെ എം.ഡി.ഐ.സി.യുവിന് മുന്നിലായിരുന്നു സംഭവം. മുഹമ്മ ഷൈജു നിവാസിൽ ജയചന്ദ്രെൻറ ഭാര്യ ഷൈലജയാണ് മർദിച്ചതെന്ന് ഇവർ അമ്പലപ്പുഴ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വരാന്തയിൽ സൂക്ഷിച്ചിരുന്ന ലഗേജ് എടുത്തുമാറ്റണമെന്ന് ബിന്ദു ആവശ്യപ്പെട്ടതാണ് മർദനത്തിന് കാരണമെന്ന് പറയുന്നു. ഷൈലജയുടെ ബന്ധു ഒരാഴ്ചയായി എം.ഡി.ഐ.സി.യുവിൽ ചികിത്സയിലാണ്.