Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗാര്‍ഹിക...

ഗാര്‍ഹിക സിലിണ്ടറുകളുടെ വാണിജ്യ ഉപയോഗം; പരിശോധനക്ക് സ്‌ക്വാഡ് രൂപവത്കരിച്ചു

text_fields
bookmark_border
പാചക വാതകം
cancel

ആലപ്പുഴ: ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനായി ജില്ലയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് കണ്ടാല്‍ നടപടിയുണ്ടാകും.

എല്‍.പി.ജി വിതരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും ജില്ല-താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്യാസ് ഏജന്‍സികള്‍ മുന്‍ഗണന ക്രമം പാലിച്ച് മാത്രമെ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ പാടുള്ളൂ. ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ സിലിണ്ടര്‍ ഡെലിവറി ചെയ്യുന്ന സമയത്തു കൈമാറണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് മുന്‍ഗണന നല്‍കി വാണിജ്യ സിലിണ്ടറുകള്‍ വിതരണം നടത്താനാണ് നിര്‍ദേശം.

ക​ണ്‍ട്രോ​ള്‍ റൂം ​ന​മ്പ​ര്‍

  • ജി​ല്ല സ​പ്ലൈ ഓ​ഫി​സ്, ആ​ല​പ്പു​ഴ - 0477-2251674
  • താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ്, ചേ​ര്‍ത്ത​ല - 0478 2823058, 9188527357
  • താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ്, അ​മ്പ​ല​പ്പു​ഴ - 0477 2252547, 9188527356
  • താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ്, കു​ട്ട​നാ​ട് - 0477 2702352, 9188527355
  • താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ്, കാ​ര്‍ത്തി​ക​പ്പ​ള്ളി - 0479 2412751, 9188527352
  • താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ്, മാ​വേ​ലി​ക്ക​ര - 0479 2303231, 9188527353
  • താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ്, ചെ​ങ്ങ​ന്നൂ​ര്‍ - 0479 2452276, 9188527354
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lpg cylinderspecial squadcommercial lpgDomestic lpg
News Summary - Commercial use of domestic cylinders; Squad formed to inspect
Next Story