മാരാരിക്കുളം: കണ്ണിന് കുളിർമയേകി കഞ്ഞിക്കുഴിയിലെ കാരിക്കുഴിയില്‍ സൂര്യകാന്തി പാടം. യുവകര്ഷകന് സ്വാമിനികർത്തിൽ എസ്.പി. സുജിത്താണ് രണ്ടര ഏക്കറില്‍ സൂര്യകാന്തി പാടം സജ്ജമാക്കിയത്. ശുദ്ധമായ എണ്ണയും സൂര്യകാന്തി തൈകളും ഉൽപാദിപ്പിച്ച് വില്‍ക്കണം. പൂക്കാലത്ത് ചിത്രമൊടുക്കാനും ദൃശ്യം പകര്‍ത്താനും സന്ദര്‍ശകര്‍ വരണം. ഇതാണ് സുജിത്തിെൻറ ലക്ഷ്യം. വനസ്വര്‍ഗം കളത്തിവീട് റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രധാന ആകര്‍ഷകകേന്ദ്രമാണ് ഈ സൂര്യകാന്തി പാടം. 6000 ചുവട് ഹൈബ്രിഡ് തൈകളാണ് നട്ടത്. അത്രത്തോളം വെള്ളരിയും കുത്തിയിട്ടുണ്ട്. വിഷുവിന് കണിവെള്ളരി വിൽപനയാണ് ലക്ഷ്യം.
വളം ഇട്ട് തടം ഒരുക്കി തുള്ളി നനക്ക് പൈപ്പിട്ട് ഷീറ്റിട്ട് മൂടിയുളള കൃത്യത കൃഷിരീതിയാണ് അവലംബിച്ചിരിക്കുന്നത്. 250 ചാക്ക് കോഴിവളവും 50 ചാക്ക് മണ്ണിര കമ്പോസ്റ്റും 100 ചാക്ക് ചാണകവും ഉപയോഗിച്ചു. മകരക്കൊയ്ത്ത് കഴിഞ്ഞ പാടം സൂര്യകാന്തി പാടമാക്കാന്‍ രണ്ട് ലക്ഷം രൂപയോളം െചലവായി.
പ്രവേശനം പാസിലൂടെയാണ്. അവധി ദിവസങ്ങളില്‍ സൂര്യകാന്തി തോട്ടത്തില്‍ കയറണമെങ്കില്‍ 10 രൂപ പാെസടുക്കണം. മറ്റുദിവസങ്ങളില്‍ അഞ്ചുരൂപയും കര്ഷകന് നല്‍കണം. സന്ദര്‍ശകര്‍ക്ക് അഞ്ചുരൂപ നിരക്കില്‍ സൂര്യകാന്തി തൈകളും നല്‍കും. 20 ഏക്കറില്‍ പച്ചക്കറികൃഷി നടത്തുന്നുണ്ട്. ഉള്ളികൃഷി ചെയ്തും വിപ്ലവം തീർത്തിട്ടുണ്ട് സുജിത്ത്.