Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ലയിൽ പെരുമാറ്റച്ചട്ടമായി; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

text_fields
bookmark_border
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയും
Central Election Commission,Enumeration period,No extension,Official statement,Elections, തെരഞ്ഞെടുപ്പ് കമീഷൻ, എന്യൂമറേഷൻ,
cancel

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയിൽ മാതൃക പെരുമാറ്റച്ചട്ടമായി. ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ശനമായി പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഞായറാഴ്ച നിലവിൽവന്ന മാതൃക പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നതുവരെ അത് നിലനിൽക്കും. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടി പെരുമാറ്റ സംഹിത നടപ്പാക്കുന്നതിന്‍റെ ഭാഗമായി കമീഷന്‍ സ്വീകരിക്കും.

അ​വ​കാ​ശ​ത്തെ മാ​നി​ക്ക​ണം

ഒ​രു വ്യ​ക്തി​യു​ടെ രാ​ഷ്ട്രീ​യാ​ഭി​പ്രാ​യ​ങ്ങ​ളോ​ടും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളോ​ടും മ​റ്റ്​ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ക്കും സ്ഥാ​നാ​ർ​ഥി​ക​ള്‍ക്കും എ​ത്ര​ത​ന്നെ എ​തി​ര്‍പ്പു​ണ്ടാ​യാ​ലും സ​മാ​ധാ​ന​പ​ര​മാ​യും സ്വ​സ്ഥ​മാ​യും സ്വ​കാ​ര്യ​ജീ​വി​തം ന​യി​ക്കു​ന്ന​തി​നു​ള്ള അ​യാ​ളു​ടെ അ​വ​കാ​ശ​ത്തെ മാ​നി​ക്ക​ണം. വ്യ​ക്തി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളി​ലും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ക്കാ​നാ​യി അ​വ​രു​ടെ വീ​ടു​ക​ള്‍ക്ക് മു​ന്നി​ല്‍ പ്ര​ക​ട​നം ന​ട​ത്തു​ക, പി​ക്ക​റ്റി​ങ് ന​ട​ത്തു​ക തു​ട​ങ്ങി​യ​വ ഒ​രു കാ​ര​ണ​വ​ശാ​ലും ചെ​യ്യാ​ന്‍ പാ​ടി​ല്ല. ഒ​രു വ്യ​ക്തി​യു​ടെ സ്ഥ​ലം, കെ​ട്ടി​ടം, മ​തി​ല്‍ തു​ട​ങ്ങി​യ​വ അ​യാ​ളു​ടെ അ​നു​വാ​ദം കൂ​ടാ​തെ കൊ​ടി​മ​രം നാ​ട്ടാ​നും ബാ​ന​റു​ക​ള്‍ കെ​ട്ടാ​നും പ​ര​സ്യം ഒ​ട്ടി​ക്കു​ന്ന​തി​നും മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ എ​ഴു​തു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല.

ജാ​തി​യും മ​ത​​വും ചോ​ദി​ച്ച്​ വോ​ട്ടു​തേ​ട​രു​ത്​

വി​വി​ധ ജാ​തി​ക​ളും സ​മു​ദാ​യ​ങ്ങ​ളും ത​മ്മി​ല്‍ മ​ത​പ​ര​വും ഭാ​ഷാ​പ​ര​വു​മാ​യ സം​ഘ​ര്‍ഷ​ങ്ങ​ള്‍ ഉ​ള​വാ​ക്കു​ന്ന​തോ ഭി​ന്ന​ത​ക​ള്‍ക്ക് ആ​ക്കം കൂ​ട്ടു​ന്ന​തോ പ​ര​സ്പ​ര വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ന്ന​തോ ആ​യ ഒ​രു പ്ര​വ​ര്‍ത്ത​ന​ത്തി​ലും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളോ സ്ഥാ​നാ​ര്‍ഥി​ക​ളോ ഏ​ര്‍പ്പെ​ടാ​ന്‍ പാ​ടി​ല്ല. മ​റ്റ്​ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ വി​മ​ര്‍ശി​ക്കു​മ്പോ​ൾ അ​വ​രു​ടെ ന​യ​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ളി​ലും പൂ​ര്‍വ ച​രി​ത്ര​ത്തി​ലും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും മാ​ത്ര​മാ​വേ​ണ്ട​താ​ണ്. നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​ക​രു​ടെ​യും സ്വ​കാ​ര്യ ജീ​വി​ത​ത്തെ​കു​റി​ച്ചു​ള്ള​താ​യി​രി​ക്ക​രു​ത്. അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ​ള​ച്ചൊ​ടി​ച്ച​തു​മാ​യ ആ​രോ​പ​ണ​ങ്ങ​ളും വി​മ​ര്‍ശ​ന​ങ്ങ​ളും ഉ​ന്ന​യി​ക്കാ​ന്‍ പാ​ടി​ല്ല.

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ വോ​ട്ട് തേ​ടാ​ന്‍ പാ​ടി​ല്ല. പ​ള്ളി​ക​ള്‍, ക്ഷേ​ത്ര​ങ്ങ​ള്‍, മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​ത്. സ​മ്മ​തി​ദാ​യ​ക​ര്‍ക്ക് കൈ​ക്കൂ​ലി ന​ല്‍കു​ക, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, ആ​ള്‍മാ​റാ​ട്ടം ന​ട​ത്തു​ക, പോ​ളി​ങ് സ്​​റ്റേ​ഷ​ന്റെ 100 മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ല്‍ വോ​ട്ടു​തേ​ടു​ക, വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ന് തൊ​ട്ടു​മു​മ്പു​ള്ള 48 മ​ണി​ക്കൂ​ര്‍ സ​മ​യ​ത്ത് പൊ​തു​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ക. പോ​ളി​ങ് സ്​​റ്റേ​ഷ​നി​ലേ​ക്കും അ​വി​ടെ​നി​ന്ന് തി​രി​കെ​യും സ​മ്മ​തി​ദാ​യ​ക​രെ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ക തു​ട​ങ്ങി​യ​വ തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Code of conduct has been issued in the district; strict action will be taken against those who violate it
Next Story