തീരവാസികൾ വോട്ട് ബഹിഷ്കരിക്കും
text_fieldsആറാട്ടുപുഴ: കടലാക്രമണത്തിെൻറ നിത്യദുരിതം പേറുന്ന തീരവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. ആറാട്ടുപുഴ പഞ്ചായത്തിലെ നല്ലാണിക്കൽ നിവാസികളാണ് കടൽഭിത്തി കെട്ടി തീരം സംരക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഉണിശ്ശേരിൽ ക്ഷേത്രം മുതൽ നല്ലാണിക്കൽ എൽ.പി.എസിന് തെക്ക് ഭാഗം വരെ താമസിക്കുന്ന 20 ലേറെ കുടുംബങ്ങൾ രാഷ്ട്രീയ ഭേദമന്യേയാണ് വോട്ട് ബഹിഷ്കരണ തീരുമാനവുമായി രംഗത്തുവന്നത്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ നോട്ടീസ് പ്രസിദ്ധീകരിച്ച് പ്രചാരണം ആരംഭിക്കും. വേനൽകാലത്ത് പോലും കലാക്രമണ ദുരിതം പേറുന്ന പ്രദേശമാണിതെന്നും നിത്യദുരിതം ഞങ്ങളെ അധികാരികൾ അവഗണിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
ചെറിയൊരു കടലിളക്കത്തിൽ പോലും വീടുകളിലേക്ക് മണൽ അടിച്ച് കയറുകയും റോഡ് മണ്ണിൽ മൂടുന്ന അവസ്ഥയുമാണ് ഇവിടെ നിലനിൽക്കുന്നത്. തീരദേശ റോഡ് ഏത് നിമിഷവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ കടൽക്ഷോഭത്തിൽ ഭാഗ്യം കൊണ്ടാണ് റോഡ് നിലനിന്നത്. ഏറെ അപകടാവസ്ഥയിലായ പ്രദേശമായിട്ടും തീരം സംരക്ഷിക്കാൻ ഒരു ഗൗരവവും അധികാരികൾ കാട്ടിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാറി വന്ന അധികാരികൾ തങ്ങളെ വഞ്ചിക്കുകയായിരുന്നു വെന്ന് ഇവർ സങ്കടപ്പെടുന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

