വെള്ളക്കെട്ടിൽ വീണയാളെ കോസ്റ്റല്‍ പൊലീസ് രക്ഷിച്ചു
text_fieldsവെള്ളക്കെട്ടില്‍ വീണ വയോധികനെ കോസ്റ്റല്‍ പൊലീസ്
വീട്ടിലേക്ക് കൊണ്ടുപോകുന്നു
ആലപ്പുഴ: വെള്ളക്കെട്ടിൽ മുങ്ങി അപകടത്തിൽപ്പെട്ട വയോധികനെ കോസ്റ്റൽ പൊലീസ് രക്ഷിച്ചു. ചുടുകാട് സ്വദേശി ഗ്രിഗറി (74) ആണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 5.30 ഓടെ കടപ്പുറത്ത് കാറ്റാടിമരങ്ങളുടെ വടക്കുഭാഗത്തെ വെള്ളക്കെട്ടിലാണ് വീണത്.
കോസ്റ്റൽ പൊലീസിലെ സിവിൽ പൊലീസ് ഓഫിസർ വിവേക്, കോസ്റ്റൽ വാർഡന്മാരായ രഞ്ജിത്ത്, മെൽബിൻ എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. ടൂറിസം പൊലീസ് എസ്.ഐ പി. ജയറാമിന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അബീഷ് ഇബ്രാഹിം, അജയകുമാർ, ശ്രീജ എന്നിവർ സ്ഥലത്തെത്തി. വാർഡ് കൗൺസിലറുമായി ബന്ധപ്പെട്ട് ആളെ തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് വാഹനത്തിൽ വീട്ടിൽ എത്തിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

