ജിംനേഷ്യത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; പരിശീലകൻ പിടിയിൽ
text_fieldsവിഷ്ണു
ആലപ്പുഴ: ജിംനേഷ്യത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പരിശീലകൻ പിടിയിൽ. കൊമ്മാടി വാർഡിൽ വാടക്കുഴി വീട്ടിൽ വി.വി. വിഷ്ണണുവിനെയാണ് (31) 2.534 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. തുമ്പോളിയിൽ പ്രവർത്തിക്കുന്ന ജിമ്മിന്റെ ഉടമയും പരിശീലകനും ഇയാളായിരുന്നു. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്.
തമിഴ്നാട് കമ്പത്തുനിന്ന് ഇടനിലക്കാർ വഴിയാണ് കഞ്ചാവ് ലഭിച്ചിരുന്നത്. 50, 100, 250 ഗ്രാമുകളിൽ പാക്കറ്റുകളാക്കിയായിരുന്നു വിൽപന. ദിവസങ്ങളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച പുലർച്ച കൊമ്മാടി സിഗ്നൽ ജങ്ഷന് വടക്കുവശത്തുനിന്ന് കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ഇ.കെ. അനിൽ, സി.വി. വേണു, ഷിബു പി. ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വി.ബി. വിപിൻ, ഗോപീകൃഷ്ണൻ, വർഗീസ് പയസ്, പി. അനിമോൾ, എ.ജെ. വർഗീസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

