മണ്ണഞ്ചേരി:സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ നിർദ്ദേശപ്രകാരം നവംബർ ഒന്നിന് മദ്റസ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മണ്ണഞ്ചേരി റെയ്ഞ്ചിന്റേയും മദ്റസ മാനേജ്‌മെന്റ് അസോസിയേഷന്റേയും സംയുക്ത നേതൃത്വത്തിൽ പ്രദേശത്തെ മാനേജ് മെന്റ് കമ്മിറ്റികളുടെ സഹായത്തോട് കൂടി മദ്റസകളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി.
ക്ലാസ് മുറികൾ വൃത്തിയാക്കിയും പെയിന്റിങ്ങ് നടത്തിയും അണുനശീകരണം നടത്തിയുമാണ് സജ്ജമാക്കിയത്. കോവിഡ് 19 മാനദണ്ഡങ്ങൾ പ്രകാരവും ഷിഫ്റ്റ് സമ്പ്രാദയത്തിലുമാകും മദ്റസകൾ പ്രവർത്തിക്കുക. മുന്നൊരുക്ക അവലോകന യോഗം സമസ്ത മുഫത്തിശ് വി.പി.അബ്ദുൽ ഗഫൂർ അൻവരി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സി.എ സക്കീർ ഹുസൈൻ അൽ അസ്ഹരി അധ്യക്ഷത വഹിച്ചു. ത്വാഹ ജിഫ്‌രി ഫൈസി തങ്ങൾ പ്രാർത്ഥന നിർവഹിച്ചുജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് ജനറൽ സെക്രട്ടറി ടി.എച്ച്.ജഅ്ഫർ മൗലവി, മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി എം.മുജീബ് റഹ്‌മാൻ, എ.ഇബ്രാഹിം കുട്ടി മൗലവി, എസ്.മുഹമ്മദ് സാലിഹ്, ഇ.എ.യുസുഫ്,ടി. എച്ച്.നാസർ, ഷാജഹാൻ ആപ്പൂര്, എം.ജെ കാസിം, നൗഷാദ് പുതുവീട് തുടങ്ങിയവർ സംസാരിച്ചു. ടി.എ.അലിക്കുഞ്ഞ് ആശാൻ സ്വാഗതവും എം.നിസാമുദ്ദീൻ അൻവരി നന്ദിയും പറഞ്ഞു. പടം:മദ്റസ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്ക അവലോകന സംഗമം സമസ്ത മുഫത്തിശ് വി.പി.അബ്ദുൽ ഗഫൂർ അൻവരി ഉദ്ഘാടനം ചെയ്യുന്നു.