ആലപ്പുഴ: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നടന്ന പി.എസ്.സി. ഓഫിസ് മാര്‍ച്ചിൽ നേരിയ സംഘർഷം.
റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ ബാരിേക്കഡിൽ കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. തുടർന്നും റോഡിലിരുന്നവരെ ഒഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചത് നേരിയ സംഘർഷത്തിന് വഴിവെച്ചു.
കേരളം ഭരിക്കുന്നത് കണ്‍സള്‍ട്ടന്‍സി സര്‍ക്കാറാണെന്ന് മുന്‍ ഡി.സി.സി പ്രസിഡൻറ് സി.ആര്. ജയപ്രകാശ് പറഞ്ഞു. മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടിജിന് ജോസഫ് അധ്യക്ഷത വഹിച്ചു.
യുവജന ക്ഷേമബോര്‍ഡ് അംഗം എസ്. ദീപു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. പ്രവീണ്‍, ജസ്റ്റിന് മാളിയേക്കല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍, സെക്രട്ടറി എം.നൗഫല്‍, ജില്ലാ വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ നേതൃത്വം നല്കി.