Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചിറപ്പിൽ അലിഞ്ഞ്​...

ചിറപ്പിൽ അലിഞ്ഞ്​ നഗരം; ഇന്ന്​ സമാപനം

text_fields
bookmark_border
ചിറപ്പിൽ അലിഞ്ഞ്​ നഗരം; ഇന്ന്​ സമാപനം
cancel

ആ​ല​പ്പു​ഴ: മു​ല്ല​ക്ക​ൽ തെ​രു​വി​ലേ​ക്ക്​ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​നം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ചി​റ​പ്പി​ൽ അ​ലി​ഞ്ഞ്​ ന​ഗ​രം. ഉ​ത്സ​വ​ക്കാ​ഴ്ച​ക​ൾ​ക്ക്​ നി​റം മ​ങ്ങാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ ന​ഗ​ര​ത്തി​ലേ​ക്ക്​ ഇ​റ​ങ്ങും. അ​വ​സാ​ന ദി​വ​സ​ത്തെ ചി​റ​പ്പ്​ ഭീ​മ ആ​ൻ​ഡ്​ ബ്ര​ദ​ർ വ​ക​യാ​ണ്. പു​ല​ർ​ച്ച 4.30ന്​ ​നി​ർ​മാ​ല്യ​ദ​ർ​ശ​നം, 8.30ന്​ ​ശ്രീ​ബ​ലി,10.30ന്​ ​ക​ള​കാ​ഭി​ഷേ​കം, സ്​​​പെ​ഷ​ൽ നാ​ഗ​സ്വ​ര​​ക്ക​ച്ചേ​രി, ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ശീ​ത​ങ്ക​ൻ​തു​ള്ള​ൽ, ആ​റി​ന്​ ദീ​പാ​രാ​ധ​ന, ഏ​ഴി​ന്​ സം​ഗീ​ത​ക്ക​ച്ചേ​രി, 7.30ന്​ ​ഗാ​ന​മേ​ള, രാ​ത്രി 9.30ന്​ ​എ​തി​രേ​ൽ​പ്, രാ​ത്രി 11ന്​ ​തീ​യാ​ട്ട്​ എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ. കി​ട​ങ്ങാം​പ​റ​മ്പ്​ ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല മ​ഹോ​ത്സ​വ​ത്തി​നും ബു​ധ​നാ​ഴ്ച സ​മാ​പ​ന​മാ​കും. രാ​വി​ലെ 10ന് ​സ്​​പെ​ഷ​ൽ നാ​ഗ​സ്വ​ര​ക്ക​ച്ചേ​രി. ഉ​ച്ച​ക്ക്​ 12ന് ​ആ​റാ​ട്ടു​സ​ദ്യ. വൈ​കീ​ട്ട് 4.30ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ, ആ​റി​ന്​ സ്​​പെ​ഷ​ൽ നാ​ഗ​സ്വ​ര​ക്ക​ച്ചേ​രി, ഏ​ഴി​ന്​ പാ​ട്ടു​ക​ളി​യാ​ട്ടം, നാ​ട​ൻ​പാ​ട്ട് മെ​ഗാ​ഷോ, രാ​ത്രി 11ന്​ ​കൊ​ടി​യി​റ​ക്ക്.

അ​വ​ധി​യാ​യ​തി​നാ​ൽ കു​ട്ടി​ക​ള​ട​ക്കം കു​ടും​ബ​സ​മേ​ത​മാ​ണ്​ ചി​റ​പ്പ്​ ആ​ഘോ​ഷ​ത്തി​ന്​ എ​ത്തു​ന്ന​ത്. സാ​ധ​ന​ങ്ങ​ള്‍ മേ​ടി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ക്ക് പു​റ​മെ വ​മ്പ​ന്‍മേ​ള​ക​ളും ചി​റ​പ്പി​ന്റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ലു​ണ്ട്. വൈ​ദ്യു​താ​ല​ങ്കാ​ര​ങ്ങ​ളോ​ടെ​യു​ള്ള കൂ​റ്റ​ന്‍ ഗോ​പു​ര​ങ്ങ​ൾ ത​ന്നെ​യാ​ണ്​ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. എ.​വി.​ജെ. ജ​ങ്​​ഷ​നി​ലെ​യും കി​ട​ങ്ങാം​പ​റ​മ്പ് സ്റ്റാ​ച്യു ജ​ങ്​​ഷ​നി​ലെ​യും അ​ല​ങ്കാ​ര ഗോ​പു​ര​ങ്ങ​ൾ കാ​ണാ​ൻ തി​ര​ക്കേ​റെ​യാ​ണ്.

രാ​ത്രി തെ​രു​വി​ലൂ​ടെ ന​ട​ന്ന് ചി​റ​പ്പ് ആ​സ്വ​ദി​ച്ചാ​ണ്​ ആ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. സു​ര​ക്ഷ​ക്കാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പൊ​ലീ​സി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ചി​റ​പ്പി​ന്റെ മാ​റ്റു​കൂ​ട്ടാ​ന്‍ പോ​പ്പി ഗ്രൗ​ണ്ടി​ലെ കാ​ര്‍ണി​വ​ലു​മു​ണ്ട്. അ​വ​സാ​ന​നാ​ളു​ക​ളി​ലും പ​ല​ത​രം പ​ല​ഹാ​ര​ങ്ങ​ള്‍, വ​ര്‍ണ​ബ​ലൂ​ണു​ക​ള്‍, ഫാ​ന്‍സി സാ​ധ​ന​ങ്ങ​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​ല്‍പ​ന​യും സ​ജീ​വ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chirappil ulsavam
News Summary - chirappil ulsavam
Next Story