Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅക്ഷരമുറ്റത്തേക്ക്​...

അക്ഷരമുറ്റത്തേക്ക്​ കുരുന്നുകൾ ചുവടുവെച്ചു

text_fields
bookmark_border
https://www.madhyamam.com/tags/education
cancel

ആ​ല​പ്പു​ഴ: പു​തി​യ ബാ​ഗും വ​സ്ത്ര​ങ്ങ​ളും വെ​ള്ള​ക്കു​പ്പി​യു​മെ​ല്ലാം ചേ​ർ​ത്തു​പി​ടി​ച്ച്​ പു​തു പ്ര​തീ​ക്ഷ​യോ​ടെ അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്​ കു​രു​ന്നു​ക​ൾ ചു​വ​ടു​വെ​ച്ചു. അം​ഗ​ൻ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി. അം​ഗ​ൻ​വാ​ടി അ​ങ്ക​ണ​ത്തി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന ഓ​രോ കു​ട്ടി​ക്കും വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള തൊ​പ്പി​യും സ​മ്മാ​ന​പ്പൊ​തി​ക​ളും ബ​ലൂ​ണു​ക​ളു​മെ​ല്ലാം ന​ൽ​കി​യാ​ണ്​ അ​ധ്യാ​പ​ക​ർ വ​ര​വേ​റ്റ​ത്. അ​തും വാ​ങ്ങി ഇ​രി​പ്പി​ട​ങ്ങ​ളി​ലി​രു​ന്നെ​ങ്കി​ലും തീ​ർ​ന്നി​ല്ല. മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും മി​ഠാ​യി​ക​ളു​മാ​യി ഉ​പ​ഹാ​ര​ങ്ങ​ളു​മാ​യി വീ​ണ്ടും അ​ധ്യാ​പ​ക​രെ​ത്തി. പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ​വ​രു​ടെ പേ​രു​വി​ളി​ച്ച് ക്ര​മ​മ​നു​സ​രി​ച്ച് പു​തി​യ ബാ​ഗും കു​ട​യും വാ​ട്ട​ർ ബോ​ട്ടി​ലും പു​സ്ത​ക​ങ്ങ​ളു​മൊ​ക്കെ സ​മ്മാ​ന​മാ​യി ന​ൽ​കി.

അ​തേ​സ​മ​യം സ്കൂ​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് അം​ഗ​ൻ​വാ​ടി​യി​ൽ​നി​ന്ന് പോ​കും​മു​മ്പ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. മി​ക്ക വാ​ർ​ഡു​ക​ളും വ​ലി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് അം​ഗ​ൻ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി​യ​ത്. പ​ല​യി​ട​ത്തും പു​തി​യ കു​ട്ടി​ക​ളെ വ​ര​വേ​റ്റ​ത് അം​ഗ​ൻ​വാ​ടി​ക​ളി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന കു​ട്ടി​ക​ളാ​യി​രു​ന്നു. സ്​​നേ​ഹ സ​മ്മാ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല, ഹ​സ്ത​ദാ​ന​ങ്ങ​ളും ആ​ലിം​ഗ​ന​ങ്ങ​ളും പൂ​മാ​ല​ക​ളു​മൊ​ക്കെ പു​തി​യ കൂ​ട്ടു​കാ​ർ​ക്ക് ന​ൽ​കി. ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് വ​ലി​യ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​തി​ന്റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി.

ഷി​ഗെ​ല്ല റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 40 അം​ഗ​വാ​ടി​ക​ളി​ൽ ഒ​ഴി​കെ ജി​ല്ല​യി​ൽ 2,110 ഇ​ട​ത്ത്​ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. ഇ​ത്ത​വ​ണ ജി​ല്ല​ത​ല പ്ര​വേ​ശ​നോ​ത്സ​വം ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ധു​ര​വും പാ​യ​സ​വും ന​ൽ​കി​യാ​ണ് കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും വ​ര​വേ​റ്റ​ത്.

കു​ട്ടി​ക​ളി​ൽ പോ​ഷ​കാ​ഹാ​ര ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നും പ്രാ​ദേ​ശി​ക ഭ​ക്ഷ്യ​സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക​മാ​യി ത​യാ​റാ​ക്കി​യ​താ​ണി​വ. ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ന് സെ​ൽ​ഫി കോ​ർ​ണ​റു​ക​ളും പ​ല​യി​ട​ത്തും ഒ​രു​ക്കി​യി​രു​ന്നു. അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ പൂ​ർ​ണ​മാ​യി​ട്ടി​ല്ല. ഇ​തി​ന് ജൂ​ൺ 30 വ​രെ​സ​മ​യം നീ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsSchoolsAlappuzhaopening
News Summary - Children step into the alphabet garden
Next Story