വയോധികെൻറ മാല കവർന്ന യുവാക്കൾ പിടിയിൽ
text_fieldsപ്രതികളായ വിഷ്ണു, അമൽ രഘുനാഥ്
ചേർത്തല: ചെങ്ങണ്ട പാലത്തിന് സമീപം ചായക്കട നടത്തുന്ന വയോധികെൻറ മാല പൊട്ടിച്ച് കടന്ന രണ്ടുപേർ മാസങ്ങൾക്കുശേഷം പൊലീസ് പിടിയിലായി. തകഴി പുത്തൻപറമ്പ് വീട്ടിൽ വിഷ്ണു (23), ചെറുതന ദേവസ്വം തുരുത്ത് വീട്ടിൽ അമൽ രഘുനാഥ് (22) എന്നിവരാണ് ചേർത്തല പൊലീസിെൻറ പിടിയിലായത്.
തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് സീമാഭവനിൽ നടരാജെൻറ മാല കഴിഞ്ഞ ജൂൺ 17ന് വെളുപ്പിന് ചായ കുടിക്കാനെന്ന ഭാവത്തിലെത്തി വലിച്ചുപൊട്ടിച്ചെടുത്ത് ഇവർ ബൈക്കിൽ കടന്നുകളയുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കേസിലെ മറ്റ് രണ്ടു പ്രതികളായ പുത്തനങ്ങാടി സ്വദേശികളായ സിബി, ശിവപ്രസാദ് എന്നിവരെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

