യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു
text_fieldsrepresentational image
ചേര്‍ത്തല: യുവാവിനെ രണ്ടുേപർ വെട്ടിപ്പരിക്കേൽപിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡില്‍ തെക്കേ മഠത്തില്ചിറ സോമജിത്തിനാണ് (37) കൈക്ക് വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം.
ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ സോമജിത്ത് കടയില്‍ നില്ക്കുമ്പോള് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേരാണ് ആക്രമിച്ചത്. സമീപത്തെ വീട്ടിലേക്ക് ഓടിയ യുവാവിനെ പിന്നാലെയെത്തി വെട്ടുകയായിരുന്നു. വ്യക്തിപരമായ കാരണമാണ് സംഭവത്തിന് പിന്നിലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മണവേലിയിൽ വടിവാളും മൊൈബൽ ഫോണും കണ്ടെടുത്ത സംഭവത്തിൽ ഇതിന് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.

